Dubai: +971506749971, India: +919746311413, kmabbas@gmail.com

Middle east

ശൈഖ്

മുഹമ്മദ്

ബന്ധങ്ങളുടെ ഇഴയടുപ്പത്തിൽ ധന്യമായ ജീവിതം
ശൈഖ് മുഹമ്മദിന് 77 വയസ്

കെ എം അബ്ബാസ്

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്‌തൂമിനു ഇന്ന് ജൻമ ദിനം.77 വയസ്സിന്റെ ജ്ഞാനപടവുകളിലേക്കാണ് ശൈഖ് മുഹമ്മദ് കയറുന്നത്.ഗൾഫിലെ ഏറ്റവും ദീർഘവീക്ഷണമുള്ള ഭരണാധികാരിക്കു ഏവരും ആശംസ നേരുകയാണ്.എണ്ണ വരുമാനമില്ലാതിരുന്നിട്ടും ദുബൈയെ ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കി മാറ്റിയതാണ് ഇത്രയും കാലം കൊണ്ട് ശൈഖ് മുഹമ്മദ് വിസ്മയം പകർന്നവയിൽ മുഖ്യം.മരുഭൂമിയിലെ ഇടത്താവളത്തെ ആഗോള സമ്പദ് ശക്തികേന്ദ്രമാക്കി മാറ്റി. ദർശനം,ദൃഢനിശ്ചയം, പുരോഗതിയോടുള്ള പ്രതിബദ്ധത എന്നിവയിലൂടെയാണ് അത് സാധ്യമായത്.ഏറ്റവും ആധുനികമായതിനെ ഇരു കയ്യും നീട്ടി സ്വീകരിച്ചു.വിമാനത്താവളങ്ങൾ,തുറമുഖങ്ങൾ,കെട്ടിടങ്ങൾ,പാതകൾ എന്നിവയെല്ലാം നവീകരിച്ചു.ആഗോള സാമ്പത്തിക മാന്ദ്യം,മഹാമാരി തുടങ്ങി പ്രതിസന്ധികളെ അവസരങ്ങളാക്കി.ലോകം മുതൽ മുടക്കുകൾ ഭയന്ന കാലത്താണ് ലോകത്തിലെ ഏറ്റവും പൊക്കമേറിയ കെട്ടിടമായ ബുർജ് ഖലീഫക്കു തറക്കല്ലിട്ടത്.ആധുനിക നേതാക്കളിൽ ചുരുക്കം ചിലർ മാത്രമേ മേഖലയിൽ ഇത്രയും ആഴത്തിലുള്ള മുദ്ര പതിപ്പിച്ചിട്ടുള്ളൂ.ഭൂമിയിൽ സ്വർഗം കെട്ടിപ്പടുക്കാൻ തയ്യാറുള്ളവർക്കുള്ളതാണ് ഭാവിയെന്നതായിരുന്നു കാഴ്ചപ്പാട്. ദർശനത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും ശാശ്വത വിശ്വാസത്തിന്റെയും യാത്രയാണ് ശൈഖ് മുഹമ്മദിന്റെത്.
ശൈഖ് മുഹമ്മദ് ബിൻ റാശിദ് ബിൻ സയീദ് ബിൻ മക്തൂം ബിൻ ഹശർ ബിൻ മക്തൂം അൽ മക്തൂം 1949 ജൂലൈ 15 ന് ദുബൈയിൽ ജനിച്ചു.പിതാവ് ശൈഖ് റാശിദ് ബിൻ സയീദ് അൽ മക്‌തൂം അന്ന് കിരീടാവകാശി ആയിരുന്നു.ശൈഖ് സയീദ് ബിൻ മക്തൂം ബിൻ ഹശർ അൽ ദുബൈ ഭരണാധികാരി.ചരിത്രപ്രസിദ്ധമായ അൽ ശിന്ദഗ ഭാഗത്തു ആ കുടുംബവീട് ശൈഖ് മുഹമ്മദിന്റെ ഭരണപാടവ വളർച്ചയുടെ കളിത്തൊട്ടിലായി മാറി.കടൽ കൈവഴിക്കു അഭിമുഖമായിരുന്നു അൽ ശിന്ദഗ. മുതിർന്നവരുടെ ജ്ഞാനവും കുടുംബ ബന്ധങ്ങളുടെ ഊഷ്മളതയും കൊണ്ട് ചുറ്റപ്പെട്ടതായിരുന്നു ബാല്യ ജീവിതം.1958-ൽ, ശൈഖ് മുഹമ്മദിന് പത്ത് വയസുള്ളപ്പോൾ പിതാവ് ശൈഖ് റാശിദ് ബിൻ സയീദ് അൽ മക്തൂം ദുബൈ ഭരണം ഏറ്റെടുത്തു.ദിവസവും ജന പുരോഗതിയുടെ അഭിലാഷത്തിൽ ജീവിക്കുകയും ശ്വസിക്കുകയും ചെയ്യുന്ന അന്തരീക്ഷത്തിലാണ് ശൈഖ് മുഹമ്മദ് വളർന്നത്.മാതാവ് ലത്വീഫ ബിൻത് ഹംദാൻ ബിൻ സായിദ് അൽ നഹ്യാന്റെ സ്വാധീനം പറഞ്ഞറിയിക്കാനാവില്ലെന്നു ശൈഖ് മുഹമ്മദ് ഓർത്തെടുക്കുന്നു.അവരുടെ ബന്ധത്തിന്റെ ആഴം വളരെ ആഴമേറിയതായിരുന്നു.1983-ൽ അവർ മരിച്ചു. പതിറ്റാണ്ടുകൾക്ക് ശേഷം “മൈ സ്റ്റോറി” എന്ന പുസ്തകത്തിൽ ശൈഖ് മുഹമ്മദ് ഇങ്ങനെ എഴുതി: “അവർ പോകുമ്പോൾ, ജീവിതത്തിലും ഭവനത്തിലും വലിയ ശൂന്യത അനുഭവപ്പെട്ടു. അവർ പോകുമ്പോൾ,പാതകളുടെയും വീടുകളുടെയും മുഖങ്ങളുടെയും ചാരുതയാകെ ഇല്ലാതായതു പോലെ. ഭക്ഷണത്തിന്റെ രുചി പോലും വ്യത്യസ്തമായി… അവരുടെ സ്നേഹത്തെപ്പോലെ സ്നേഹമോ,അവരുടെ ഹൃദയം പോലെയുള്ള ഹൃദയമോ,അവരുടെ അടുപ്പം പോലെയുള്ള അടുപ്പമോ ഞാൻ ഒരിക്കലും കണ്ടിട്ടില്ല”
ബന്ധങ്ങളുടെ ഈ ഇഴയടുപ്പമാണ് ശൈഖ് മുഹമ്മദിന്റെ വ്യക്‌തി മുദ്ര

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button