ദുബൈ Iഎമിഗ്രേഷൻ ക്ലിയറൻസിന് വേണ്ടി ഇന്ത്യൻ സർക്കാർ പ്രവാസികളില്‍നിന്ന് ശേഖരിച്ച പണം സംബന്ധിച്ച് കേരള ഹൈക്കോടതിയിൽ നൽകിയ റിട്ട് ഹർജി ഫലയലിൽ സ്വീകരിച്ചതായി എന്‍ടിവി ചെയര്‍മാന്‍ മാത്തുക്കുട്ടി കടോണ്‍ അറിയിച്ചു.
ഇന്ത്യന്‍ പ്രവാസികളില്‍നിന്ന് ഇ സി ആർ ശേഖരിച്ച കോടിക്കണക്കിന് രൂപ കേന്ദ്രസര്‍ക്കാരിന്റെ കൈവശമുണ്ട്.1983 മുതല്‍ 2003 വരെ എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള പ്രവാസികളില്‍നിന്ന് ഈടാക്കിയതാണ് ഈ തുക. പ്രവാസികള്‍ക്ക് അവകാശപ്പെട്ട ഈ വന്‍തുക തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ജോസ് എബ്രഹാം മുഖേന സമര്‍പ്പിച്ച റിട്ട് ഹര്‍ജി കേരള ഹൈക്കോടതി ഫയലില്‍ സ്വീകരിച്ച് കേന്ദ്രസര്‍ക്കാരിനോട് മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടു. ഇസിആര്‍ ഡെപ്പോസിറ്റ് ഇനത്തില്‍ എത്രതുകയുണ്ടെന്ന് പരിശോധിച്ച് ജൂലൈ 29ാം തിയതി ഹൈക്കോടതി മുമ്പാകെ സത്യവാങ്മൂലം സമര്‍പ്പിക്കാമെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് ശ്യാം കുമാര്‍ വിഎം എന്നിവരടങ്ങിയ രണ്ടംഗ ബഞ്ചാണ് കേസ് പരിഗണിച്ചത്. രാജ്യത്തെ വിവിധ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് ഓഫീസുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് യഥാര്‍ത്ഥ കണക്കുകള്‍ കണ്ടെത്താന്‍ ഒരുമാസത്തെ സമയം ആവശ്യമാണെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ ഒഎം ശാലീന കോടതിയെ ബോധിപ്പിച്ചു. ഈ പദ്ധതിയുടെ ഭാഗമായി ശേഖരിച്ച ചില സെക്യൂരിറ്റി നിക്ഷേപങ്ങള്‍ യഥാര്‍ത്ഥ നിക്ഷേപകര്‍ക്ക് ഇതിനകം തന്നെ തിരികെ നല്‍കിയിട്ടുണ്ടെന്നും ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. 2026 ഫെബ്രുവരി 27നാണ് മാത്തുക്കുട്ടി കടോണ്‍ റിട്ട് ഹര്‍ജി ഹൈക്കോടതിയിൽ സമർപിച്ചിത്.ഇതാണ് ഫയലില്‍ സ്വീകരിച്ചത്. 1983 മുതല്‍ 2003 നവംബര്‍ 25 വരെയുള്ള കാലയളവില്‍ വിദേശത്തേയ്ക്ക് പോകുന്ന ബിരുദമില്ലാത്ത ഇന്ത്യക്കാര്‍(ചുരുങ്ങിയ മറ്റുചില ഗണത്തില്‍പ്പെടുന്നവര്‍ ഒഴിച്ച്) എമിഗ്രേഷന്‍ ക്ലിയറന്‍സിനായി ഒരു വശത്തേയ്ക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കെട്ടിവെയ്ക്കണം എന്നതായിരുന്നു നിയമം. ക്ലിയറന്‍സിനായി ഇക്കാലയളവില്‍ ഇസിആര്‍ കാറ്റഗറിയില്‍പ്പെടുന്ന എല്ലാ ഇന്ത്യക്കാരും ഈ തുക കെട്ടിവെച്ചിരുന്നു. 20 വര്‍ഷംകൊണ്ട് ഈ ഗണത്തില്‍ കോടിക്കണക്കിന് രൂപയാണ് കേന്ദ്രസര്‍ക്കാരിന്റെ കൈവശം എത്തിയത്. 2003-ല്‍ പ്രവാസി ഭാരതീയ ബീമാ യോജന ) നിലവില്‍ വന്നതോടെ ഈ പദ്ധതി അവസാനിപ്പിച്ചെങ്കിലും, ഇതുവരെ എത്ര തുക ശേഖരിച്ചു, എത്ര തുക തിരികെ നല്‍കി, ഇപ്പോള്‍ സര്‍ക്കാരിന്റെ കൈവശം എത്ര തുക അവശേഷിക്കുന്നു തുടങ്ങിയ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, 2006-ല്‍ എംപി ടികെ ഹംസ പാര്‍ലമെന്റില്‍ ഉന്നയിച്ച ഒരു ചോദ്യത്തില്‍ ഏകദേശം 5,000 കോടി രൂപ ഈ ഇനത്തില്‍ ‘ഡെഡ് മണി’യായി കിടക്കുന്നതായും രേഖപ്പെടുത്തിയിരുന്നു.
യുഎഇ, സഊദി അറേബ്യ, ഖത്വർ, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍, മലേഷ്യ, ലിബിയ, ജോര്‍ദാന്‍,യമൻ, സുഡാന്‍, ബ്രൂണെയ്, അഫ്ഗാനിസ്ഥാന്‍, ഇന്തോനേഷ്യ, സിറിയ, ലബനന്‍, തായ്‌ലന്‍ഡ്, ഇറാഖ്
ഉള്‍പ്പെടെ 18 രാജ്യങ്ങളിലേയ്ക്ക് പോകുന്ന പ്രവാസികള്‍ക്കായിരുന്നു ഈ നിയമം ബാധകം. കൊച്ചി, തിരുവനന്തപുരം, ഡെല്‍ഹി, മുംബൈ, കൊല്‍ക്കത്തയടക്കമുള്ള അന്താരാഷട്രവിമാനത്താവളത്തിലൂടെ ലക്ഷക്കണക്കിന് യാത്രക്കാരാണ് ഇസിആര്‍ ഗണത്തില്‍ യാത്ര ചെയ്തത്. കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, 2000ല്‍ 2.43 ലക്ഷം ആളുകളും 2001ല്‍ 2.79 ലക്ഷം പേരും 2002ല്‍ 3.68 ലക്ഷം പേരും 2003ല്‍ 4.66 ലക്ഷം പേരും ഈ വിഭാഗത്തില്‍ യാത്ര ചെയ്തു. വിഷയം പലയാവര്‍ത്തി കേരളത്തിലെ എംപിമാരടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഇടപെടല്‍ ഉണ്ടായില്ലെന്നും മാത്തുക്കുട്ടി കടോണ്‍ പറഞ്ഞു. പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
0 1 1 minute read



