Dubai: +971506749971, India: +919746311413, kmabbas@gmail.com

World

വീഡിയോ

തരംഗം

മ്യൂസിക് സെൻസേഷനായി മാറിയ കല്യാണി മ്യൂസിക് വീഡിയോയുടെ ദൃശ്യാവിഷ്കാരത്തിനു മിഴിവേകി
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്

സ്പോട്ടിഫൈയിൽ ഇതിനോടകം 90 മില്യൺ സ്ട്രീമുകൾ പിന്നിട്ട ARJN, KDS, Fifty4 എന്നിവർ ചേർന്നൊരുക്കിയ മലയാളം ഗാനമായ ‘കല്യാണി’ ഇപ്പോൾ പുതിയൊരു ദൃശ്യാവിഷ്കാരത്തിലൂടെ വീണ്ടും തരംഗമായിരിക്കുകയാണ്. പ്രശസ്ത പിന്നണി ഗായിക ശ്രേയ ഘോഷാലിന്റെ ശബ്ദവും നടിയും നർത്തകിയുമായ സാനിയ ഇയ്യപ്പന്റെ മനോഹരമായ നൃത്തച്ചുവടുകളുമായി അണിയിച്ചൊരുക്കിയ ഈ ഔദ്യോഗിക മ്യൂസിക് വീഡിയോ റിലീസ് ചെയ്ത് ദിവസങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായി മാറി. ഒരു സ്വതന്ത്ര സംഗീത ആൽബമായി തുടങ്ങി, ഇന്ന് രാജ്യത്തുടനീളം ഒരു വലിയ സാംസ്കാരിക തരംഗമായി മാറിയിരിക്കുകയാണ് കല്യാണി.

പ്രശസ്ത ജ്വല്ലറി ബ്രാൻഡായ മലബാർ ഗോൾഡ് & ഡയമണ്ട്സ് ആണ് ഈ മ്യൂസിക് വീഡിയോയിലെ അഭിനേതാക്കളുടെ സ്റ്റൈലിംഗിൽ പങ്കാളികളായിരിക്കുന്നത്. പാട്ടിന്റെ കഥാസന്ദർഭങ്ങൾക്ക് അനുയോജ്യമായ രീതിയിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത ആഭരണങ്ങളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.. പാട്ടിനൊപ്പം തന്നെ സാനിയയുടെ വ്യത്യസ്തമായ ലുക്കുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിക്കഴിഞ്ഞു. പ്രമുഖ സ്റ്റൈലിസ്റ്റ് ഗൗസിയ ഗാലിബ് ആണ് സാനിയയുടെ സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. പാട്ടിലെ വിവിധ വൈകാരിക മുഹൂർത്തങ്ങൾക്ക് അനുസരിച്ച് മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് സാനിയ എത്തുന്നത്. ഈ മൂന്ന് ലുക്കുകൾക്കും മാറ്റുകൂട്ടുന്നത് മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ മനോഹരമായ ആഭരണങ്ങളാണ്.

കഥയുടെ ഓരോ ഘട്ടത്തിലും പാരമ്പര്യം, വൈവിധ്യം, ചലനാത്മകത എന്നിവ കൃത്യമായി അടയാളപ്പെടുത്തുന്ന ആഭരണങ്ങളാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത്. ആഭരണങ്ങൾ വെറുമൊരു പ്രദർശനവസ്തു മാത്രമല്ല, നൃത്ത – ചലനങ്ങളോടും ക്യാമറ ദൃശ്യങ്ങളോടും സ്വാഭാവികമായി ഇഴചേർന്ന് കഥയുടെ ദൃശ്യഭംഗി ഉയർത്തുന്ന കലാസൃഷ്ടികളായാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആഭരണങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പുതന്നെ ആഗോള ശ്രദ്ധ നേടിയ ‘കല്യാണി’ സോങ് ഗാനത്തിന്റെ അതേ പ്രൗഢിയോടെയും മികവോടെയും നിർമ്മിച്ചിരിക്കുന്നത് യുഎഇ ബേസ്‌ഡ് ആയിട്ടുള്ള
ചലച്ചിത്ര നിർമ്മാതാവ് ലെൻ പ്രസാദാണ്.

ഫസ്റ്റ് ലുക്ക് : ഹെറിറ്റേജ് ഇൻ മോഷൻ

കേരളത്തിന്റെ പരമ്പരാഗത വധുസങ്കൽപ്പങ്ങൾക്ക് ഒരു പുതിയ ഭാവം നൽകിക്കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. കസവ് തുണിയിൽ പ്രത്യേകം തയ്യാറാക്കിയ ഗൗൺ അണിഞ്ഞാണ് സാനിയയെ അവതരിപ്പിക്കുന്നത്. പല തട്ടുകളായുള്ള പരമ്പരാഗത ടെമ്പിൾ നെക്ലേസുകൾ, നെറ്റിച്ചുട്ടി, ജഡാനാഗം (മുടിയിൽ അണിയുന്ന ആഭരണം), കാമർബന്ധ് (അരപ്പട്ട) എന്നിവ ധരിച്ചുകൊണ്ടുള്ളതാണ് ആദ്യ ഗെറ്റപ്പ്.
കേരളത്തിന്റെ പാരമ്പര്യവും രാജകീയ പ്രൗഢിയും ഒറ്റ ഫ്രെയിമിൽ തന്നെ പ്രകടമാക്കുന്ന ഈ ലുക്ക് വീഡിയോയിലെ മൂന്ന് ലുക്കുകളിൽ ഏറ്റവും ശ്രദ്ധേയമായ ദൃശ്യാനുഭവം സമ്മാനിക്കുന്നു. പാട്ടിന്റെ മൂഡിന്
ചേർന്ന രീതിയിൽ ആണ് ആഭരണങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്. ഓരോ ആഭരണത്തിന്റെയും സൂക്ഷ്മമായ ഭംഗി ക്ലോസ്-അപ്പ് ദൃശ്യങ്ങളിലൂടെ വ്യക്തമാവുന്നുണ്ട്. പാട്ടിന്റെ താളം മുറുകുന്നതിനു മുൻപ് തന്നെ ദൃശ്യങ്ങൾക്ക് ഒരു ക്ലാസ്സിക് ലുക്ക് നല്കാൻ ഈ ഭാഗത്തിന് കഴിഞ്ഞിട്ടുണ്ട്.

സെക്കൻഡ് ലുക്ക് : മോഡേൺ ആൻഡ് മിനിമലിസം

മഴയുടെയും നേരിയ ഇരുട്ടിന്റെയും പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഒരു നൃത്തരംഗത്തോടെ വീഡിയോയുടെ ഭാവം പൂർണമായും മാറുന്നുണ്ട്. നീല നിറത്തിലുള്ള തിളങ്ങുന്ന കോക്ടെയിൽ ഡ്രസ്സും കഴുത്തോട് ചേർന്നുനിൽക്കുന്ന ഒറ്റ ഡയമണ്ട് ചോക്കറും ധരിച്ചാണ് സാനിയ ഈ രംഗത്ത് എത്തുന്നത്. പരമ്പരാഗത ശൈലിയിൽ നിന്ന് പെട്ടെന്ന് ലളിതവും ആധുനികവുമായ ഈ ശൈലിയിലേക്കുള്ള മാറ്റം പാട്ടിന്റെ പുതുമയെ കൃത്യമായി പ്രതിഫലിപ്പിക്കുന്നുണ്ട്. ഇരുണ്ട പശ്ചാത്തലത്തിലും ക്യാമറക്കണ്ണുകൾക്ക് ആവശ്യമുള്ളപ്പോൾ മാത്രം ഈ ചോക്കർ തിളങ്ങുന്ന രീതിയിലാണ് ഇതിന്റെ ദൃശ്യാവിഷ്കാരം. അതുകൊണ്ടുതന്നെ രംഗത്തിന്റെ സ്വാഭാവികത ഒട്ടും നഷ്ടപ്പെടുത്താതെ ഈ ആഭരണം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുന്നു.

തേർഡ് ലുക്ക് : ക്രാഫ്റ്റ്സ്മാൻഷിപ്പ് ഇൻ മോഷൻ

ഈ വീഡിയോയുടെ അവസാന ഭാഗമാണ് ഏറ്റവും ഊർജ്ജസ്വലമായ നൃത്തരംഗം. ആ രംഗത്തിന് അനുയോജ്യമായ ആഭരണങ്ങളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. നേരത്തെയുള്ള വേഷങ്ങളിൽ കണ്ട മാലകൾക്കും കമ്മലുകൾക്കും പകരം പരമ്പരാഗതമായ ഒരു സ്വർണ്ണ അരഞ്ഞാണമാണ് (കമർബന്ദ്) ഇവിടെ തിരഞ്ഞെടുത്തിരിക്കുന്നത്. നൃത്തത്തിനിടയിലെ തിരിവുകളിലും അരക്കെട്ടിന്റെ ചലനങ്ങളിലും മറ്റേതൊരു ആഭരണത്തേക്കാളും മനോഹരമായി തിളങ്ങാൻ ഈ അരഞ്ഞാണം സഹായിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. വളരെ അടുത്തുള്ള ക്ലോസപ്പ് ഷോട്ടുകളിൽ മാത്രം കാണിക്കുന്നതിന് പകരം, അയ്യപ്പന്റെ നൃത്തച്ചുവടുകൾക്കൊപ്പം ഈ ആഭരണത്തിന്റെ മനോഹാരിത സ്വയം വെളിപ്പെടുന്ന രീതിയിലാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്.

ഇവിടെ ആഭരണങ്ങൾ വെറുമൊരു അലങ്കാരമായി മാത്രമല്ല, മറിച്ച് കഥ പറച്ചിലിന്റെ ഒരു പ്രധാന ഭാഗമായിത്തന്നെ ഉപയോഗിച്ചിരിക്കുന്നു. ഒരു മ്യൂസിക് വീഡിയോയിൽ ഇത്തരം ദൃശ്യാവിഷ്കാരം അപൂർവ്വമാണ്. ഓരോ ആഭരണവും തിരഞ്ഞെടുത്തിരിക്കുന്നത് അതിന്റെ നിർമ്മാണ വൈദഗ്ധ്യം കൊണ്ട് മാത്രമല്ല, ക്യാമറയ്ക്ക് മുന്നിൽ അത് എങ്ങനെ വർക്ക് ആവുന്നു എന്ന് കൂടി കണക്കിലെടുത്തുകൊണ്ടാണ്.

ദക്ഷിണേഷ്യൻ പോപ്പ് സംസ്കാരത്തിൽ ഫാഷൻ, സംഗീതം, ആഭരണങ്ങൾ എന്നിവ തമ്മിലുള്ള അതിരുകൾ മാഞ്ഞുപോകുന്ന ഒരു കാലഘട്ടമാണിത്. വലിയ മ്യൂസിക് വീഡിയോകൾ ഇന്ന് മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്നതോടൊപ്പം തന്നെ, കരകൗശലവിദ്യകളുടെ മനോഹാരിത വിളിച്ചോതുന്ന വേദികൾ കൂടിയായി മാറുകയാണ്. ഈ മാറ്റത്തിന്റെ ഭാഗമായിട്ടാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ‘കല്യാണി’ എന്ന മ്യൂസിക് വീഡിയോയുമായി സഹകരിക്കുന്നത്. പതിനാലോളം വിപണികളിൽ തങ്ങളുടെ പരമ്പരാഗത ആഭരണ ശേഖരങ്ങളിലൂടെയും വിവാഹ ആഭരണങ്ങളിലെ മികവിലൂടെയും ഇതിനകം ശ്രദ്ധേയമായ ബ്രാൻഡ്, പരമ്പരാഗത പരസ്യരീതികൾക്ക് അപ്പുറം ഒരു വൈറൽ ഇൻഡിപെൻഡന്റ് മ്യൂസിക് വീഡിയോയിലൂടെ പുതിയൊരു തലമുറയെയും പ്രേക്ഷകരെയും തേടുകയാണ്.
ശ്രേയ ഘോഷാലിന്റെ ആലാപനം ഈ ഗാനത്തിന് കൂടുതൽ പ്രേക്ഷകരെ നേടിക്കൊടുത്തിട്ടുണ്ട്. അതിലൂടെ ഈ ഗാനത്തിന്റെ ജനപ്രീതി ദീർഘകാലം നിലനിൽക്കുമെന്ന് ഉറപ്പാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button