Dubai: +971506749971, India: +919746311413, kmabbas@gmail.com

Middle east

നെസ്റ്റോ

നേട്ടം

പേപ്പർലെസ് പരിസ്ഥിതി സുസ്ഥിര പുരസ്കാരം നെസ്റ്റോ ഗ്രൂപ്പിന്

ദുബൈ | കോർപ്പറേറ്റ് തലത്തിൽ സമ്പൂർണ കടലാസ് രഹിത പരിവർത്തനം നടത്തി പരിസ്ഥിതി സുസ്ഥിരത കൈവരിച്ചതിനുള്ള ക്യൂബ് ഇന്നൊവേറ്റേഴ്‌സ് ടെക്‌നോളജീസ് പുരസ്കാരം പ്രമുഖ റീട്ടെയിൽ ശൃംഖലയായ നെസ്റ്റോ ഗ്രൂപ്പിന്. ക്യൂബ് ഇന്നൊവേറ്റേഴ്‌സ് ഏർപ്പെടുത്തിയ ‘ഗോ ഗ്രീൻ സസ്റ്റൈനബിലിറ്റി’ പുരസ്കാരം നെസ്റ്റോ ഗ്രൂപ്പ് എച്ച് ആർ മേധാവി പി പി ഹമീദിന് വേണ്ടി പേറോൾ മാനേജർ പി കെ സാബിത് ഏറ്റുവാങ്ങി.
പേപ്പർ ഉപയോഗം കൂടുതലായിരുന്ന കോർപ്പറേറ്റ് പ്രവർത്തനങ്ങളിൽ നിന്ന് അത്യാധുനിക ഡിജിറ്റൽ ഡോക്യുമെന്റ് ആവാസവ്യവസ്ഥയിലേക്കുള്ള നെസ്റ്റോയുടെ വിജയകരമായ മാറ്റത്തെ അടിവരയിടുന്നതാണ് ഈ പുരസ്കാരമെന്ന് നെസ്റ്റോ ഗ്രൂപ്പ് എച്ച് ആർ ആൻഡ് അഡ്മിൻ മാനേജർ എൻ പി ശംസുദ്ദീൻ പറഞ്ഞു.
ഈ സുപ്രധാന സംരംഭത്തിലൂടെ ഏകദേശം 3.3 കോടി പ്രമാണങ്ങളാണ് ഗ്രൂപ്പ് ഡിജിറ്റൈസ് ചെയ്തത്. ഇത് പേപ്പർ ആശ്രിതത്വം ഗണ്യമായി കുറക്കാനും പേപ്പർ, പ്രിന്റിംഗ്, ഫിസിക്കൽ സ്റ്റോറേജ് ചെലവുകൾ 80 ശതമാനം വരെ ഇല്ലാതാക്കാനും സഹായിച്ചു. കൂടാതെ, മാനുവലായി രേഖകൾ കൈകാര്യം ചെയ്യുന്നതിനുള്ള സമയം 65 ശതമാനത്തോളം കുറക്കാനും സാധിച്ചിട്ടുണ്ട്.
ഷോപ്പിംഗ് ബാഗുകളുടെ പുനരുപയോഗം പ്രോത്സാഹിപ്പിക്കുക, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ കുറക്കുക എന്ന യു എ ഇയുടെ കാഴ്ചപ്പാടിനെ പിന്തുണക്കുക എന്നിവ ലക്ഷ്യമിട്ട് ‘ഗ്രീൻ ഹോപ്പ്’ ഇനിഷ്യേറ്റീവും ഗ്രൂപ്പ് നടത്തുന്നുണ്ട്. ഇതിന് പുറമെ സെൻട്രൽ വെയർഹൗസിൽ സോളാർ പാനലുകൾ സ്ഥാപിച്ചുകൊണ്ട് കാർബൺ ബഹിർഗമനം കുറക്കാനും പുനരുപയോഗ ഊർജ ഉപഭോഗം വർദ്ധിപ്പിക്കാനും ‘ഗ്രീൻ വെയർഹൗസ്’ പദ്ധതിയിലൂടെ കമ്പനി ശ്രദ്ധിക്കുന്നുണ്ട്.
ചടങ്ങിൽ നെസ്റ്റോ ഗ്രൂപ്പ് ഫിനാൻസ് ചീഫ് കെ പി ഫർസാന, സി ഐ ഒ ലെനിഷ് കണ്ണൻ, ഓപ്പറേഷൻസ് മാനേജർ ഫാജിസ് മൂസ, ക്യൂബ് എം ഡി അനു സെബി തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button