Dubai: +971506749971, India: +919746311413, kmabbas@gmail.com

Kerala

ട്രെയിൻ

ദുരിതം

കാസർകോടിന്റെ റെയിൽവേ യാത്ര ക്ലേശത്തിന് പരിഹാരം ജില്ലാ ഭരണകൂടത്തിന്റെ റെയിൽവേ മാസ്റ്റർ പ്ലാൻ

18 ട്രെയിനുകൾ നീട്ടണം; സൂപ്പർഫാസ്റ്റുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം

വടക്കൻ കേരളത്തിലെ ജനങ്ങൾ നേരിടുന്ന ദീർഘകാലത്തെ റെയിൽവേ യാത്രാക്ലേശങ്ങൾക്ക് പരിഹാരം കാണുന്നതിനായി അടിയന്തര ഇടപെടലുമായി ജില്ലാ ഭരണ സംവിധാനം
ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐഎഎസ് റയിൽവേ അധികൃതർക്ക് കത്ത് അയച്ചു.
കണ്ണൂർ, മംഗലാപുരം സെൻട്രൽ, മംഗലാപുരം ജംഗ്ഷൻ എന്നിവിടങ്ങളിൽ സർവീസ് അവസാനിപ്പിക്കുന്ന പ്രധാന ട്രെയിനുകൾ കാസർകോട്ടേക്ക് നീട്ടണമെന്നും, നിർത്തലാക്കിയ പാസഞ്ചർ സർവീസുകൾ പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ടാണ് കളക്ടർ റെയിൽവേയ്ക്ക് കത്തയച്ചത്.
പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ (DRM) മധുകർ റാവത്തർക്ക് അയച്ച ഔദ്യോഗിക കത്തിലാണ് കാസർകോട് ജില്ല നിലവിൽ നേരിടുന്ന കടുത്ത യാത്രാ ക്ലേശങ്ങളെക്കുറിച്ച് ജില്ലാ കളക്ടർ വിശദമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കേരളത്തിന്റെ വടക്കേയറ്റത്തെ അതിർത്തി ജില്ലയും കർണാടകവുമായി ബന്ധിപ്പിക്കുന്ന പ്രധാന പ്രവേശന കവാടവുമായ കാസർകോടിനെ, ട്രെയിനുകളുടെ സർവീസ് ക്രമീകരണത്തിലെ പോരായ്മകൾ സാരമായി ബാധിക്കുന്നുണ്ടെന്ന് കത്തിൽ വ്യക്തമാക്കുന്നു.

പ്രധാന പ്രശ്നങ്ങളും യാത്രാക്ലേശങ്ങളും
തെക്കൻ കേരളത്തിൽ നിന്ന് പുറപ്പെടുന്ന നിരവധി ട്രെയിനുകൾ കണ്ണൂരിൽ സർവീസ് അവസാനിപ്പിക്കുന്നു. അതുപോലെ വടക്ക്, പടിഞ്ഞാറൻ മേഖലകളിൽ നിന്നുള്ള സർവീസുകൾ മംഗലാപുരത്തും നിർത്തുന്നു. ഇതുമൂലം കാസർകോട്ടേക്ക് വരേണ്ട പ്രവാസികൾ, വിദ്യാർത്ഥികൾ, രോഗികൾ, തീർത്ഥാടകർ ഉൾപ്പെടെയുള്ള യാത്രക്കാർ അർദ്ധരാത്രിയിലും പുലർച്ചെയും മണിക്കൂറുകളോളം ട്രയിൻ ഇല്ലാത്തതിനാൽ ഇന്റർമീഡിയറ്റ് സ്റ്റേഷനുകളിൽ കാത്തുനിൽക്കേണ്ടി വരുന്നു.
കാസർകോട് റെയിൽവേ സ്റ്റേഷനിൽ പ്രധാന ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ ഇല്ലാത്തതും, മുൻപുണ്ടായിരുന്ന ചില പാസഞ്ചർ സർവീസുകൾ നിർത്തലാക്കിയതും ജനങ്ങളുടെ ദൈനംദിന യാത്രകളെയും പ്രാദേശിക വികസനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.മേയ് 16-ന് കളക്ടറുടെ ചേമ്പറിൽ റെയിൽവേ ഉദ്യോഗസ്ഥരുടെയും ജില്ലാതല ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ നടന്ന യോഗത്തിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് പാലക്കാട് ഡിവിഷണൽ മാനേജർക്ക് നിർദ്ദേശങ്ങൾ സമർപ്പിച്ചിരിക്കുന്നത്

സർവീസുകൾ നീട്ടൽ

കണ്ണൂരിലും മംഗലാപുരത്തും സർവീസ് അവസാനിപ്പിക്കുന്ന പ്രധാന ട്രെയിനുകൾ കാസർകോട്ടേക്ക് നീട്ടുക, നിലവിൽ സ്റ്റോപ്പില്ലാത്ത പ്രധാന ട്രെയിനുകൾക്ക് കാസർകോട് സ്റ്റോപ്പ് അനുവദിക്കുക.
തുല്യമായ സർവീസ് പുനഃക്രമീകരണം (Rationalization): കാസർകോട് സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം/ഓപ്പറേഷണൽ പരിമിതികൾ പരിഹരിക്കാൻ പ്രായോഗിക നിർദ്ദേശവും കളക്ടർ മുന്നോട്ട് വെച്ചു. കണ്ണൂരിൽ സർവീസ് അവസാനിപ്പിക്കുന്ന ട്രെയിനുകൾ മംഗലാപുരത്തേക്കും, മംഗലാപുരത്ത് അവസാനിക്കുന്നവ കണ്ണൂരിലേക്കും നീട്ടുക. ഈ ട്രെയിനുകൾ കാസർകോട് വഴി കടന്നുപോകുന്നതിനാൽ, യാത്രക്കാരുടെ ദുരിതം വലിയൊരു പരിധി വരെ ഒഴിവാക്കാൻ ഇത് സഹായിക്കും. ഒപ്പം റെയിൽവേയ്ക്ക് കൂടുതൽ വരുമാനവും യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവും ഉണ്ടാകും.
ബൈന്ദൂർ-കാസർകോട് പാസഞ്ചർ പുനരാരംഭിക്കൽ
മുൻപ് സർവീസ് നടത്തിയിരുന്ന ബൈന്ദൂർ-കാസർകോട് പാസഞ്ചർ
പുനരാരംഭിക്കണമെന്ന് കളക്ടർ ശ ആവശ്യപ്പെട്ടു. ഇത് പൂർണ്ണരൂപത്തിൽ സാധ്യമല്ലെങ്കിൽ കണ്ണൂർ/കോഴിക്കോട്-മംഗലാപുരം പാസഞ്ചർ ആയി പുനഃക്രമീകരിക്കാം. അതല്ലെങ്കിൽ, ദക്ഷിണേന്ത്യയിലെ രണ്ട് പ്രധാന തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ഗുരുവായൂർ-മൂകാംബിക എക്സ്പ്രസ്സ ആയി ഇതിനെ മാറ്റിയാൽ തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കും ഇത് വലിയ അനുഗ്രഹമാകും.
ഈ നിർദ്ദേശങ്ങൾ കേവലം യാത്രാസൗകര്യത്തിന് വേണ്ടിയുള്ളത് മാത്രമല്ല, മറിച്ച് കാസർകോട്ടെ ജനങ്ങളുടെ സുരക്ഷിതവും കാര്യക്ഷമവുമായ യാത്രാവകാശം ഉറപ്പാക്കാനുള്ളതാണെന്ന് കളക്ടർ വ്യക്തമാക്കി. നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങൾ ചർച്ച ചെയ്യുന്നതിനും റെയിൽവേ അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുന്നതിനും ജില്ലാ ഭരണകൂടം പൂർണ്ണ സന്നദ്ധമാണെന്നും കത്തിൽ അറിയിച്ചിട്ടുണ്ട്.
കാസർകോട് ജില്ലയിലെ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളോട് അനുകൂലമായ നിലപാട് ഇന്ത്യൻ റെയിൽവേയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജില്ലാ ഭരണകൂടത്തിന്റെ റെയിൽവേ മാസ്റ്റർ പ്ലാൻ പ്രകാരം
18 ട്രെയിനുകൾ നീട്ടണം; സൂപ്പർഫാസ്റ്റുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം

വടക്കൻ കേരളത്തിലെ ജനങ്ങൾ വർഷങ്ങളായി നേരിടുന്ന രൂക്ഷമായ റെയിൽവേ യാത്രാക്ലേശങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി സമഗ്ര നിർദ്ദേശങ്ങളുമായി കാസർകോട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ IAS മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. കണ്ണൂർ, മംഗലാപുരം എന്നിവിടങ്ങളിൽ സർവീസ് അവസാനിപ്പിക്കുന്ന 18 പ്രധാന ട്രെയിനുകൾ കാസർകോട്ടേക്ക് നീട്ടണമെന്നും, കാസർകോട് സ്റ്റേഷനെ അവഗണിച്ച് കടന്നുപോകുന്ന പ്രധാന സൂപ്പർഫാസ്റ്റ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കളക്ടർ റെയിൽവേ അധികൃതർക്ക് ഔദ്യോഗിക കത്ത് നൽകി.
പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ (DRM) മധുകർ റാവത്തിന് അയച്ച കത്തിലാണ് കാസർകോട് ജില്ല നേരിടുന്ന ദീർഘകാല റെയിൽവേ അവഗണനയും യാത്രാദുരിതങ്ങളും കൃത്യമായ വിവരങ്ങളോടെ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. യാത്രക്കാരുടെ എണ്ണം, കണക്റ്റിവിറ്റി കുറവ്, രാത്രികാല യാത്രാ ബുദ്ധിമുട്ടുകൾ, തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും രോഗികൾക്കും നേരിടേണ്ടിവരുന്ന പ്രയാസങ്ങൾ എന്നിവ പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ കത്തിൽ പരാമർശിച്ചിട്ടുണ്ട്.
കണ്ണൂരിൽ സർവീസ് അവസാനിപ്പിക്കുന്ന ട്രെയിനുകൾ കാസർകോട്ടേക്ക് നീട്ടണം
കണ്ണൂരിൽ സർവീസ് അവസാനിപ്പിക്കുന്ന നിരവധി ട്രെയിനുകൾ കാരണം കാസർകോട് ഭാഗത്തേക്കുള്ള യാത്രക്കാർ മണിക്കൂറുകളോളം സ്റ്റേഷനുകളിൽ കാത്തുനിൽക്കേണ്ട സാഹചര്യമാണുള്ളത്. ഇത് ഒഴിവാക്കുന്നതിനായി താഴെ പറയുന്ന ട്രെയിനുകൾ കാസർകോട്ടേക്ക് നീട്ടണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു
16307 ആലപ്പുഴ എക്സ്പ്രസ്
12082 തിരുവനന്തപുരം ജനശതാബ്ദി
66324 ഷൊർണൂർ മെമു
16305 എറണാകുളം എക്സ്പ്രസ്
16609 തൃശ്ശൂർ എക്സ്പ്രസ്
50017 കോഴിക്കോട് പാസഞ്ചർ
16611 പാലക്കാട് എക്സ്പ്രസ്
16608 കോയമ്പത്തൂർ എക്സ്പ്രസ്
ഈ സർവീസുകൾ നീട്ടുന്നതിലൂടെ പുലർച്ചെയോ രാത്രിയോ കണ്ണൂരിൽ കുടുങ്ങുന്ന യാത്രക്കാർക്ക് ആശ്വാസമാകുമെന്ന് കളക്ടർ ചൂണ്ടിക്കാട്ടി. കൊച്ചിയിലെ ആശുപത്രികളിൽ ചികിത്സയ്ക്കായി പോകുന്നവർക്കും വിദ്യാർത്ഥികൾക്കും വ്യാപാരികൾക്കും സർക്കാർ ജീവനക്കാർക്കും ഇതിലൂടെ വലിയ പ്രയോജനം ലഭിക്കുമെന്നും കത്തിൽ പറയുന്നു.
മംഗലാപുരത്ത് അവസാനിക്കുന്ന ട്രെയിനുകൾ കാസർകോട്ടേക്ക് നീട്ടണം
മംഗലാപുരം സെൻട്രൽ, മംഗലാപുരം ജംഗ്ഷൻ സ്റ്റേഷനുകളിൽ സർവീസ് അവസാനിപ്പിക്കുന്ന പ്രധാന ട്രെയിനുകൾ കാസർകോട്/കണ്ണൂർ ഭാഗത്തേക്ക് നീട്ടിയാൽ ലക്ഷക്കണക്കിന് യാത്രക്കാർക്ക് നേരിട്ട് ഗുണം ലഭിക്കുമെന്ന് ജില്ലാ ഭരണകൂടം വിലയിരുത്തുന്നു.
നീട്ടണമെന്ന് ആവശ്യപ്പെട്ട ട്രെയിനുകൾ:
12619 ലോകമാന്യ തിലക് (മുംബൈ) സൂപ്പർഫാസ്റ്റ്
12133 CSMT സൂപ്പർഫാസ്റ്റ്
56626, 56630 കുക്കെ സുബ്രഹ്മണ്യ റോഡ് പാസഞ്ചർ
17377 വിജയപുര മെയിൽ എക്സ്പ്രസ്
10107 മഡ്ഗാവ് മെയിൽ എക്സ്പ്രസ്
56615 മഡ്ഗാവ് പാസഞ്ചർ
20645 മഡ്ഗാവ് – മംഗലാപുരം വന്ദേ ഭാരത് എക്സ്പ്രസ്
16539/16575 യശ്വന്ത്പൂർ മെയിൽ എക്സ്പ്രസ്
09057/09424 സൂറത്ത്/അഹമ്മദാബാദ് സൂപ്പർഫാസ്റ്റ്
മുംബൈ, ബെംഗളൂരു, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന കാസർകോട്ടെ പ്രവാസികൾക്കും ഐ.ടി. മേഖലയിലെ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ഈ സർവീസുകൾ ഏറെ സഹായകരമാകുമെന്ന് കളക്ടർ വ്യക്തമാക്കി.
കാസർകോട് സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണം
കാസർകോട് വഴി കടന്നുപോകുന്നുണ്ടെങ്കിലും നിലവിൽ സ്റ്റോപ്പ് അനുവദിക്കാത്ത മൂന്ന് പ്രധാന സൂപ്പർഫാസ്റ്റ് ട്രെയിനുകൾക്ക് അടിയന്തരമായി സ്റ്റോപ്പ് അനുവദിക്കണമെന്നും ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു
സ്റ്റോപ്പ് ആവശ്യപ്പെട്ട ട്രെയിനുകൾ:
22653 തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ്
22655 എറണാകുളം ജംഗ്ഷൻ സൂപ്പർഫാസ്റ്റ്
22476 കോയമ്പത്തൂർ ജംഗ്ഷൻ സൂപ്പർഫാസ്റ്റ്
തൊട്ടടുത്ത സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടായിട്ടും കാസർകോട് സ്റ്റേഷനെ അവഗണിക്കരുതെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
നിർത്തലാക്കിയ പാസഞ്ചർ സർവീസുകൾ പുനരാരംഭിക്കണം
കോവിഡിന് ശേഷം നിർത്തലാക്കിയ മംഗലാപുരം–കണ്ണൂർ മെയിൻ പാസഞ്ചർ സർവീസും ബൈന്ദൂർ–കാസർകോട് പാസഞ്ചർ സർവീസും പുനരാരംഭിക്കണമെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. കുറഞ്ഞ ചെലവിൽ ജോലി, പഠനം, ചികിത്സ എന്നിവയ്ക്കായി യാത്ര ചെയ്യുന്ന സാധാരണക്കാരുടെ പ്രധാന ആശ്രയമായിരുന്നു ഈ ട്രെയിനുകളെന്ന് കളക്ടർ ചൂണ്ടിക്കാട്ടി.
റെയിൽവേയ്ക്കും വരുമാന നേട്ടം
ഈ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിലൂടെ യാത്രക്കാരുടെ ദുരിതം കുറയുന്നതിനൊപ്പം ട്രെയിനുകളിലെ സീറ്റ് ഒക്യുപൻസി വർധിക്കുകയും ഇന്ത്യൻ റെയിൽവേയ്ക്ക് വലിയ വരുമാന വർധനവ് ലഭിക്കുമെന്നും ജില്ലാ കളക്ടർ അഭിപ്രായപ്പെട്ടു.
പ്ലാറ്റ്ഫോം പരിമിതികളോ മറ്റ് സാങ്കേതിക തടസ്സങ്ങളോ ഉണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട ചർച്ചകൾക്കും പരിഹാര നടപടികൾക്കും ജില്ലാ ഭരണകൂടം പൂർണ സഹകരണം നൽകാൻ തയ്യാറാണെന്നും കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button