ദുബൈlനിർമിത ബുദ്ധി അധിഷ്ഠിത പരിശീലനത്തിന് കൺസൾട്ടിംഗ് രംഗത്തെ ബ്ലൂ ഓഷ്യൻ കോർപ്പറേഷൻ യുകെയിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ സർവകലാശാലകളിലൊന്നായ യൂണിവേഴ്സിറ്റി ഓഫ് വെയിൽസ് ട്രിനിറ്റി സെന്റ് ഡേവിഡുമായി കരാറിലേർപ്പെട്ടു.ഈ പങ്കാളിത്തം മിഡിൽ ഈസ്റ്റിലെ, പ്രതേകിച്ചു യുഎഇയിലെ മനുഷ്യവിഭവ ശേഷിക്കുറവ് പരിഹരിക്കാൻ സഹായകരമാവുന്ന പരിശീലന, വിദ്യാഭ്യാസ കോഴ്സുകൾ ശക്തിപ്പെടുത്തുന്നതിൽ ബ്ലൂ ഓഷ്യനെ പ്രാപ്തമാക്കും.
യുഎഇയിലും ജിസിസി രാജ്യങ്ങളിലുമുള്ള അതിവേഗ സാമ്പത്തിക വളർച്ച, മെഗാ പദ്ധതികളുടെ വ്യാപനം, എന്നിവ ഉദ്യോഗാർത്ഥികൾക്കു വേണ്ട കാലോചിതമായ നൈപുണ്യ നവീകരണത്തിന്റെ ആവശ്യകത വർധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഈ പങ്കാളിത്തമെന്ന് കമ്പനി വ്യക്തമാക്കി.
നൈപുണ്യ ശേഷിയും, നേതൃപാടവവും ഉള്ള ഉദ്യോഗാർഥികളുടെ പരിമിതി മൂലം കോർപ്പറേറ്റ് നിയമനങ്ങൾ പ്രതിസന്ധി നേരിടുന്ന സാഹചര്യം ആണ് ഇപ്പോളെന്നും, ഈ സാഹചര്യത്തിൽ അന്താരാഷ്ട്ര തലത്തിൽ സർട്ടിഫൈഡ് ആയ ജീവനക്കാരുടെ ആവശ്യകത കൂടിയിരിക്കുകയാണെന്നും ബ്ലൂ ഓഷ്യൻ പറഞ്ഞു.
“ലോകം ഇന്ന് സാമ്പത്തിക, സാങ്കേതിക, സാമൂഹിക മേഖലകളിൽ ആഴത്തിലുള്ള മാറ്റങ്ങളിലൂടെ കടന്നുപോകുകയാണ്. ഇതോടെ തന്ത്രപരമായി ചിന്തിക്കാനും ലക്ഷ്യബോധത്തോടെ നേതൃത്വം നൽകാനും സങ്കീർണ്ണ സാഹചര്യങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യാനും കഴിയുന്ന ഉദ്യോഗാർത്ഥികളുടെ ആവശ്യകത ഉയർന്നിരിക്കുകയാണ്,” എന്ന് യൂണിവേഴ്സിറ്റി ഓഫ് വെയിൽസ് ട്രിനിറ്റി സെന്റ് ഡേവിഡിന്റെ മാനേജ്മെന്റ് ആൻഡ് ഹെൽത്ത് വിഭാഗം ഡീൻ പ്രൊഫസർ ഗാരത്ത് ഡേവിസ് പറഞ്ഞു.“ഇന്ന് സ്ഥാപനങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സാങ്കേതികവിദ്യയല്ല, നേതൃത്വമാണ്,” എന്ന് ബ്ലൂ ഓഷ്യൻ കോർപ്പറേഷന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സത്യ മേനോൻ പറഞ്ഞു.
0 1 1 minute read




