അൽ ഫാഗി തെരുവിന്റെ പേര് ശൈഖ് സായിദ് ഫാം സ്ട്രീറ്റ് എന്നാക്കി
ദുബൈ | ദുബൈ റോഡ് അൽ ഫാഗി തെരുവിന്റെ പേര് ശൈഖ് സായിദ് ഫാം സ്ട്രീറ്റ്എ ന്നാക്കി ദുബൈ ആർ ടി എ. ദുബൈ റോഡ് നാമകരണ സമിതിയുമായി സഹകരിച്ച് ആണ് അൽ ഖവാനീജ് മേഖലയിലെ സ്ട്രീറ്റിന്റെ പേര് പുനർനാമകരണം ചെയ്തതെന്ന് ആർ ടി എ ചെയർമാൻ മതാർ അൽ തായർ അറിയിച്ചു. യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, രാജ്യത്തെ യൂണിയൻ ഹൗസ്, അർഖൂബ് അൽ സദിര എന്നിവയ്ക്കൊപ്പം മൂന്നാമത്തെ യൂണിയൻ സൈറ്റായി ഈ ഫാമിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചരിത്രപ്രാധാന്യമുള്ള ഈ ഈ നീക്കം. യു എ ഇയുടെ രൂപീകരണ ഘട്ടത്തിൽ നിർണായകമായ ചരിത്ര സമ്മേളനങ്ങൾക്ക് ആതിഥേയത്വം വഹിച്ച ഈ സ്ഥലത്തിന്റെ ദേശീയ പ്രതീകാത്മകതയെ ബഹുമാനിക്കുന്നതാണ് ഈ പുനർനാമകരണം.
യൂണിയന്റെ ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ ഒരു അധ്യായവുമായി അൽ ഖവാനീജിലെ ശൈഖ് സായിദ് ഫാം അടുത്ത ബന്ധപ്പെട്ടിരിക്കുന്നു. 1971 മാർച്ചിൽ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ തുടർച്ചയായി രണ്ടാഴ്ചയോളം ഈ ഫാമിൽ താമസിച്ചിരുന്നു. ഈ കാലയളവിൽ അദ്ദേഹം വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളുമായി നിരവധി കൂടിക്കാഴ്ചകളും ചർച്ചകളും നടത്തി. ചരിത്രപരമായ പ്രാധാന്യമുള്ള ശൈഖ് സായിദ് ഫാം ഇന്ന് യു എ ഇയുടെ ഏറ്റവും പ്രധാനപ്പെട്ട ദേശീയ സ്മരണകളിൽ ഒന്നായി നിലകൊള്ളുന്നു.



