Dubai: +971506749971, India: +919746311413, kmabbas@gmail.com

Kerala

മത്സരം

ത്രികോണം

മഞ്ചേശ്വരം മണ്ഡലത്തിൽ ത്രികോണ മത്സരം പൊടിപൊടിക്കുന്നു.നിലവിൽ ലീഗിലെ എ കെ എം അശ്റഫിനാണ് മുൻതൂക്കമെങ്കിലും പല ഉൾപിരിവുകളും നടക്കുന്നു.പൊതുവെ മൂന്നാം സ്ഥാനത്താകാറുള്ള സി പി ഐ എം ഇത്തവണ പ്രചാരണത്തിൽ ശക്തമാണ്.ബി ജെ പിയിലെ വോട്ടു ചോർച്ചയിലാണ് പ്രതീക്ഷ. പാചകവാതക ക്ഷാമം ബി ജെ പി സാധ്യതയെ തകിടം മറിക്കുമോയെന്ന സംശയമുയർന്നിരിക്കുന്നു.സാധാരണ മഞ്ചേശ്വരത്തു തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മംഗലാപുരം ഭാഗത്തു നിന്ന് ധാരാളം പ്രവർത്തകർ എത്താറുണ്ടായിരുന്നു.ദക്ഷിണ കർണാടകയിലാകെ പാചക വാതക ക്ഷാമം രൂക്ഷമായതിനാൽ പ്രവർത്തകരിൽ നിരാശ ഉളവായി.കുറേ കർണാടക എം എൽ എമാരല്ലാതെ മഞ്ചേശ്വരത്ത് എത്താൻ പ്രവർത്തകർ ആവേശം കാണിക്കുന്നില്ല.മത്സരം ഐക്യമുന്നണിയിലെ എ കെ എം അശ്‌റഫും ഇടതു മുന്നണിയിലെ ജയാനന്ദനും തമ്മിലാകുമോ എന്ന സംശയം സംജാതമായിട്ടുണ്ട് . മൂന്നാം സ്ഥാനത്താണെങ്കിലും സി പി ഐ എമ്മിന് മോശമല്ലാത്ത അടിത്തറയുള്ള മണ്ണാണിത്.എസ് ഡി പി ഐ സ്ഥാനാർഥിയെ പിൻവലിച്ചത് ബി ജെ പിയുടെ സുരേന്ദ്രന് മറ്റൊരു നിരാശ. എന്നാൽ,പരമ്പരാഗതമായി കൊങ്കണി ലത്തീൻ ക്രിസ്ത്യൻ വോട്ടുകൾ യു ഡി എഫിനായിരുന്നു.ഇത്തവണ ജീൻ ലാവിന മൊന്തേറോ ഇവർക്കു വേണ്ടി സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കുന്നു.ബി ജെ പിക്കു വേണ്ടിയാണ് ഇതെന്ന് ആക്ഷേപമുണ്ട്.
1980ൽ ഇടതു മുന്നണി വിജയിച്ച മണ്ഡലമാണ്.
1982ലും വിജയിച്ചു.ബാബ്‌രി മസ്ജിദ് പിടിച്ചെടുക്കാൻ ബി ജെ പി നടത്തിയ ശിലാന്യാസയാത്ര മണ്ഡലത്തിൽ വർഗീയ സംഘർഷങ്ങൾക്കു കാരണമായി.ഹിന്ദു,മുസ്‌ലിം ധ്രുവീകരണം ശക്‌തമായി.ഇടതു പക്ഷത്തിൻ്റെ ശക്‌തി ക്ഷയിച്ചു.1987 മുതൽ മഞ്ചേശ്വരത്ത് മത്സരം ലീഗും ബി.ജെ.പിയും തമ്മിലായി . ഒരിക്കൽ ഒഴികെ എല്ലാ തിരഞ്ഞെടുപ്പുകളിലും എൽ.ഡി.എഫ് മൂന്നാം സ്ഥാനത്തായി . ( 2006-ൽ സി പി എമ്മിലെ അഡ്വ . സി.എച്ച്. കുഞ്ഞമ്പു ജയിച്ചത് യു.ഡി.എഫ് വോട്ടുകളിലുണ്ടായ വിള്ളൽ മൂലമായിരുന്നു). എന്നാലും ഇടത് അടിസ്ഥാന വോട്ടുകളിൽ മാറ്റം വന്നില്ല.ലീഗിന് ശരാശരി 60,000 വോട്ടു കിട്ടുമ്പോൾ സി പി എമ്മിന് 40,000 വോട്ടു കിട്ടുന്നു.ബിജെപിക്കു 55,000 ഓളവും.
. മഞ്ചേശ്വരം മണ്ഡലത്തിൽ എട്ട് പഞ്ചായത്തുകളാണ് ഉള്ളത്. ഇതിൽ പുത്തിഗെ,പൈവളികെ, വൊർക്കാടി തുടങ്ങിയ പഞ്ചായത്തുകളിൽ സി പി എം ഇപ്പോഴും സ്വാധീനം ചെലുത്തുന്നു.അനധികൃത ടോൾ ഗേറ്റിനെതിരെയുള്ള സമരത്തിലടക്കം ജനകീയ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിൽ സി പി എമ്മും ലീഗും യോജിച്ചു. ബി ജെ പി ഏഴയലത്തു പോലുമില്ലായിരുന്നു . ഇത്തവണ ആകെ വോട്ടർമാർ 2,30,133. 80% പോളിങ് വന്നാൽ ഏതാണ്ട് 1,84,000 പേർ വോട്ട് രേഖപ്പെടുത്തും. അശ്‌റഫ് 75 000ലേറെ വോട്ടു പിടിക്കുമെന്ന് കരുതുന്നു .ബി ജെ പിക്കു പല പ്രതികൂല ഘടകങ്ങളുണ്ട്.ഭാഷാ ന്യൂനപക്ഷ വോട്ടുകളിൽ എൽ ഡി എഫ് വിള്ളലുണ്ടാക്കും.മാത്രമല്ല,എ കെ എം അശ്‌റഫ് ടോൾവിരുദ്ധ സമരനായകനുമാണ്.എല്ലാം കൊണ്ടും മത്സരം ത്രികോണം.കെ എം എ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button