ഈ വർഷം ആദ്യ പകുതിയിൽ 66,000 ഗോൾഡൻ വിസകളും 10 ലക്ഷത്തിലധികം താമസ വിസകളും അനുവദിച്ചു
ദുബൈ: 2026-ലെ ആദ്യ ആറുമാസത്തിനിടെ എൻട്രി പെർമിറ്റുകളിലും റെസിഡൻസ് സേവനങ്ങളിലുമായി ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചതായി ദുബൈ . സേവനങ്ങളുടെ അളവിലും കാര്യക്ഷമതയിലും വലിയ വളർച്ച കൈവരിച്ച ഈ കാലയളവിൽ 10,51,978 പുതിയ റെസിഡൻസ് പെർമിറ്റുകളും, 9,10,552 റെസിഡൻസ് പെർമിറ്റുകളുടെ പുതുക്കലുകളും, 50,78,078 എൻട്രി പെർമിറ്റുകളും അനുവദിച്ചു. കൂടാതെ, 66,000 ഗോൾഡൻ വിസകളും വിതരണം ചെയ്തുവെന്ന് ജി ഡി ആർ എഫ് എ അറിയിച്ചു. ഇതോടെ ആദ്യ പകുതിയിൽ മാത്രം 70 ലക്ഷത്തിലധികം എൻട്രി പെർമിറ്റുകളും റെസിഡൻസ് പെർമിറ്റുകളും, കൂടാതെ പതിനായിരക്കണക്കിന് ഗോൾഡൻ വിസകളും പ്രോസസ് ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു.
ഈ കാലയളവിൽ 100 ശതമാനം ഡിജിറ്റൽ ട്രാൻസ്ഫോർമേഷനും, 100 ശതമാനം സേവന പൂർത്തീകരണ നിരക്കും കൈവരിച്ച ജിഡിആർഎഫ്എ, ശരാശരി നാല് മിനിറ്റിൽ താഴെ അപേക്ഷകൾ പൂർത്തിയാക്കുന്ന സംവിധാനവും ഉറപ്പാക്കി. ഉപഭോക്തൃ സംതൃപ്തി 95 ശതമാനത്തിലെത്തിയതും, സർക്കാർ സേവനങ്ങളുടെ ഭാവി രൂപപ്പെടുത്തുന്നതിൽ ദുബായുടെ ആഗോള നേതൃത്വത്തെ പ്രതിഫലിപ്പിക്കുന്ന നേട്ടമാണെന്ന് ജി ഡി ആർ എഫ് എ മേധാവി ലഫ് : ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി വ്യക്തമാക്കി.വിസ, എൻട്രി പെർമിറ്റ് സംവിധാനങ്ങളിലും സ്ഥിരമായ വളർച്ചയാണ് രേഖപ്പെടുത്തിയത്. അഞ്ചുവർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ തുടർന്നും ലഭ്യമാക്കിയതോടൊപ്പം, ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സന്ദർശിക്കുന്നതിനായി 29,456 വിസകളും അനുവദിച്ചു. 30, 60, 90 ദിവസത്തെ താമസ സൗകര്യങ്ങളോടൊപ്പം സിംഗിൾ, മൾട്ടിപ്പിൾ എൻട്രി ഓപ്ഷനുകളും ഈ വിസയിൽ ലഭ്യമാണ്. പരമാവധി 120 ദിവസം വരെ വിസ ദീർഘിപ്പിക്കാനും സൗകര്യമുണ്ട്.സ്വന്തം രാജ്യത്തിന് പുറത്തു താമസിക്കുന്ന ചില രാജ്യങ്ങളിലെ പൗരന്മാർക്കായി 73,551 എൻട്രി വിസകളും അനുവദിച്ചു. ദുബൈയിലേക്ക് യാത്രകളുടെയും സന്ദർശകരുടെയും വർധനവിനനുസരിച്ച് കൂടുതൽ സൗകര്യപ്രദമായ സംവിധാനമാണ് ഇതിലൂടെ ഒരുക്കിയിരിക്കുന്നത്. ഇവർക്ക് 14 ദിവസത്തെ താമസാനുമതിയും, അതേ കാലയളവിലേക്ക് വീണ്ടും ദീർഘിപ്പിക്കാനുള്ള അവസരവും, അല്ലെങ്കിൽ 60 ദിവസത്തെ വിസയും ലളിതമായ ഡിജിറ്റൽ നടപടിക്രമങ്ങളിലൂടെ ലഭ്യമാക്കുന്നുണ്ട്. ഇതുവഴി അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും സാധിച്ചു.. 30, 60 ദിവസത്തെ താമസ സൗകര്യങ്ങളോടൊപ്പം സിംഗിൾ, മൾട്ടിപ്പിൾ എൻട്രി ഓപ്ഷനുകളും ലഭ്യമാണ്. ഈ വിസയും പരമാവധി 120 ദിവസം വരെ ദീർഘിപ്പിക്കാനാകുന്നതാണ്. യുഎഇയെ ആഗോള ഇവന്റ് കേന്ദ്രമാക്കി കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ ഈ പദ്ധതി പ്രധാന പങ്കുവഹിക്കുന്നതായി അധികൃതർ ചൂണ്ടിക്കാട്ടി.



