Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

ഡോ.

ഹുസൈൻ

പ്രവാസി നിക്ഷേപ ഫണ്ട് പദ്ധതിയിൽ അംഗമാകും:ഡോ.കെ പി ഹുസൈൻ

ദുബൈlസംസ്ഥാന ബജറ്റിലെ പ്രവാസി ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് ട്രസ്റ്റിൽ പങ്കാളിയാകുമെന്ന് ഫാത്വിമ ഹെൽത് കെയർ ചെയർമാൻ ഡോ. കെ പി ഹുസൈൻ അറിയിച്ചു..ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയ സമയത്ത് ഇത്തരമൊരു ആശയം താൻ മുന്നോട്ടു വെച്ചിരുന്നു.ആരോഗ്യ പരിരക്ഷാ മേഖലയിൽ ഈ ഫണ്ട് ഉപയോഗിക്കാം.കേരളത്തിന്റെ ഭാവി വികസനത്തിന് രണ്ട് പ്രധാന പദ്ധതികൾക്ക് മുൻഗണന നൽകേണ്ടതുണ്ടെന്ന് നേരത്തെ പറഞ്ഞിരുന്നു.ആദ്യം, ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ നിക്ഷേപം കേരളത്തിലെ ടൂറിസം, മെഡിക്കൽ ടൂറിസം, തുറമുഖ വികസനം, അടിസ്ഥാന സൗകര്യ വികസനം, വ്യവസായ മേഖലകൾ എന്നിവയിലേക്ക് ആകർഷിക്കുന്നതിനായി ഒരു എൻ ആർ ഐ ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ രൂപീകരിക്കണം. ഈ ആശയം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി മുമ്പ് വിശദമായി ചർച്ച ചെയ്തിട്ടുള്ളതാണ്. കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഇത് വലിയ ഉത്തേജനമാകും.രണ്ടാമതായി, കേരളത്തിലെ 3.5 കോടി ജനങ്ങൾക്കും സമഗ്ര ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കണം. യു എ ഇയിലെ ആരോഗ്യ-ഇൻഷുറൻസ് മാതൃകകൾ പഠിച്ച് കേരളത്തിൽ അതിന് അനുയോജ്യമായ സംവിധാനം രൂപപ്പെടുത്താൻ കഴിയും.
സർക്കാർ ആശുപത്രികളിൽ ഡയാലിസിസ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതടക്കമുള്ള ആരോഗ്യ പ്രവർത്തനങ്ങളിൽ മുമ്പ് പങ്കാളിയായിരുന്നു. ഈ രണ്ട് പദ്ധതികൾക്കും തന്റെ അറിവും അനുഭവവും പൂർണ പിന്തുണയും നൽകാൻ തയ്യാറാണ്.
ഈ വിഷയങ്ങൾ മുഖ്യമന്ത്രിയുമായി ഉടൻ ചർച്ച ചെയ്യും. കേരളത്തിന്റെ വികസനത്തിനും ജനക്ഷേമത്തിനുമായി ലോകമെമ്പാടുമുള്ള പ്രവാസി സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കുമെന്നും ഡോ. കെ. പി. ഹുസൈൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button