Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

വിനീത്

റാഫി

ദുബൈIഈ ലോകകപ്പ് ബ്രസീൽ നേടുന്നില്ലെങ്കിൽ അർജൻ്റീനയോ പോർച്ചുഗലോ ജയിക്കട്ടെയെന്ന് ഇന്ത്യൻ ഫുട്ബോൾ താരം സി കെ വിനീത്.അർജൻ്റീന തന്നെ ജയിക്കുമെന്ന് സഹതാരം മുഹമ്മദ് റാഫി. വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു അവർ.അബൂദബി ആസ്ഥാനമായ സ്വീറ്റ് വേൾഡ് ശാഖ ദുബൈ കറാമയിൽ തുറക്കുന്നതുമായി ബന്ധപ്പെട്ട് നടത്തുന്ന സൗഹൃദ മത്സരം നയിക്കാനാണ് ഇവർ എത്തിയത്. ” ലോകകപ്പ് ഫൈനലിൽ ബ്രസീൽ,അർജൻ്റീന പോരാട്ടമാണ് പലരും ആഗ്രഹിക്കുന്നത്.എന്നാൽ 48 ടീമിലും ഉയർന്ന നിലവാരമുള്ള കളിക്കാരുണ്ട്.അർജൻ്റീന സമ്മർദമില്ലാതെ കളിക്കുന്നു എന്ന മേൻമയുണ്ട്.”റാഫി ചൂണ്ടിക്കാട്ടി.” ഞാൻ ഫുട്ബോളിനെയാണ് ഇഷ്ടപ്പെടുന്നത് . ആര് ജയിച്ചാലും പ്രശ്നമില്ല.പക്ഷേ ബ്രസീലിനോട് സ്നേഹക്കൂടുതലുണ്ട് “വിനീത് വ്യക്‌തമാക്കി.
അബുദബി, അൽ ഐൻ, അജ്‌മാൻ, ഷാർജ എന്നിവടങ്ങളിലെ ശാഖകൾക്കു ശേഷം സ്വീറ്റ് വേൾഡ് ആറാമത് ഔട്ട്ലെറ്റ് തുറക്കുകയാണ്. പ്രവാസികൾ നാട്ടിലേക്ക് കൊടുത്തു വിടുന്ന സമ്മാന പൊതികളിൽ അനുയോജ്യമായ ഉയർന്ന നിലവാരമുള്ള ചോക്ലേറ്റുകളും മധുര പലഹാരങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്നതാണ് സ്വീറ്റ് വേൾഡിന്റെ പ്രധാന പ്രത്യേകത.
സ്വീറ്റ് വേൾഡിന്റെ ദുബൈ ഔട്ട്ലെറ്റിന്റെ ഓപ്പണിംഗ് ജൂൺ 19 വെള്ളി രാത്രി 8 ന് അൽ കറാമയിൽ നടക്കും. ഈ ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങളും സമൂഹത്തിലെ വിവിധ മേഖലകളിലുള്ള അതിഥികളും പങ്കെടുക്കും.
ഉദ്ഘാടനാഘോഷങ്ങളുടെ ഭാഗമായി കായിക പ്രേമികൾക്കായി “സ്വീറ്റ് വേൾഡ് കപ്പ്” എന്ന പേരിൽ ഒരു സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നുണ്ട്. യുഎഇയിലെ വിവിധ ഫുട്ബോൾ ആരാധക കൂട്ടായ്മകൾ പങ്കെടുക്കുന്ന ഈ മത്സരം ജൂൺ 21 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ദുബൈ അബുഹൈലിലുള്ള സ്പോർട്സ് ബേയിൽ വെച്ച് അരങ്ങേറും” സ്വീറ്റ് വേൾഡ് ഫിറോസ് ലത്വീഫ് പറഞ്ഞു.ഇസ്‌മാഈൽ മുഹമ്മദ് , നിഖിൽ മോഹനൻ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button