Dubai: +971506749971, India: +919746311413, kmabbas@gmail.com

LOCAL

പ്രചാരണ

ചൂട്

ഇന്ത്യയാകെ ഉറ്റുനോക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിൽ പ്രചാരണം ഉച്ചസ്ഥായിയിൽ. ബി ജെ പി സ്ഥാനാർഥിയായി സുരേന്ദ്രൻ എത്തിയതോടെയാണ് മത്സരം കനത്തത്.കേരളത്തിൽ ബി ജെ പിക്കു ജയസാധ്യതയുള്ള അപൂർവം മണ്ഡലങ്ങളിലൊന്നാണ് മഞ്ചേശ്വരം.എന്നാൽ നിലവിലെ എം എൽ എ ലീഗിലെ എ കെ എം അശ്റഫ് കാടിളക്കിയുള്ള ഓട്ടത്തിലാണ്.നിരവധി പൊതുയോഗങ്ങളിൽ നേരിട്ടെത്തി സംസാരിക്കുന്നു.സി പി ഐ എമ്മിലെ ജയാനന്ദനും ഒട്ടും പിന്നിലല്ല.എല്ലാ സ്ഥലങ്ങളിലും സാന്നിധ്യം ഉറപ്പാക്കുന്നു. .ബി ജെ പിയിലെ വോട്ടു ചോർച്ചയിലാണ് രണ്ട് മുന്നണികളുടെയും പ്രതീക്ഷ. പാചകവാതക ക്ഷാമം ബി ജെ പി സാധ്യതയെ തകിടം മറിക്കുമോയെന്ന സംശയമുയർന്നിരിക്കുന്നു.
1980ൽ ഇടതു മുന്നണി വിജയിച്ച മണ്ഡലമാണ്.
1982ലും വിജയിച്ചു.ബാബ്‌രി മസ്ജിദ് പിടിച്ചെടുക്കാൻ ബി ജെ പി നടത്തിയ ശിലാന്യാസയാത്ര മണ്ഡലത്തിൽ വർഗീയ സംഘർഷങ്ങൾക്കു കാരണമായി.ഹിന്ദു,മുസ്‌ലിം ധ്രുവീകരണം ശക്‌തമായി.ഇടതു പക്ഷത്തിൻ്റെ ശക്‌തി ക്ഷയിച്ചു.1987 മുതൽ മഞ്ചേശ്വരത്ത് മത്സരം ലീഗും ബി.ജെ.പിയും തമ്മിലായി . ഒരിക്കൽ ഒഴികെ എല്ലാ തിരഞ്ഞെടുപ്പുകളിലും എൽ.ഡി.എഫ് മൂന്നാം സ്ഥാനത്തായി . ( 2006-ൽ സി പി എമ്മിലെ അഡ്വ . സി.എച്ച്. കുഞ്ഞമ്പു ജയിച്ചത് യു.ഡി.എഫ് വോട്ടുകളിലുണ്ടായ വിള്ളൽ മൂലമായിരുന്നു). എന്നാലും ഇടത് അടിസ്ഥാന വോട്ടുകളിൽ മാറ്റം വന്നില്ല.ലീഗിന് ശരാശരി 60,000 വോട്ടു കിട്ടുമ്പോൾ സി പി എമ്മിന് 40,000 വോട്ടു കിട്ടുന്നു.ബിജെപിക്കു 55,000 ഓളവും.
. മഞ്ചേശ്വരം മണ്ഡലത്തിൽ എട്ട് പഞ്ചായത്തുകളാണ് ഉള്ളത്. ഇതിൽ പുത്തിഗെ,പൈവളികെ, വൊർക്കാടി തുടങ്ങിയ പഞ്ചായത്തുകളിൽ സി പി എം ഇപ്പോഴും സ്വാധീനം ചെലുത്തുന്നു.അനധികൃത ടോൾ ഗേറ്റിനെതിരെയുള്ള സമരത്തിലടക്കം ജനകീയ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിൽ സി പി എമ്മും ലീഗും യോജിച്ചു . ഇത്തവണ ആകെ വോട്ടർമാർ 2,30,133. 80% പോളിങ് വന്നാൽ ഏതാണ്ട് 1,84,000 പേർ വോട്ട് രേഖപ്പെടുത്തും. 20000ഓളം പുതിയ വോട്ടർമാരുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button