മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ 2026 -27 സാമ്പത്തിക വര്‍ഷത്തേക്കുള്ള 200 കോടിയുടെ സി എസ് ആര് പദ്ധതികള്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പ്രഖ്യാപിച്ചു
കോഴിക്കോട്: ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ റീട്ടെയില്‍ ജ്വല്ലറി ഗ്രൂപ്പും റെസ്പോണ്സിബിള് ജ്വല്ലറിയുമായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് 2026-27 സാമ്പത്തിക വര്‍ഷത്തില്‍ 200 കോടി രൂപയുടെ സി എസ് ആര് പദ്ധതികള്‍ പ്രഖ്യാപിച്ചു. ഡല്‍ഹിയിലെ അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ മുഖ്യാതിഥിയായ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ദേശീയ തലത്തില്‍ ഈ വര്‍ഷം 33,000 പെണ്‍കുട്ടികള്‍ക്കായി നല്കുന്ന വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനവും കേന്ദ്ര മന്ത്രി നിര്‍വ്വഹിച്ചു. മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം പി അഹമ്മദ്, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ഇന്ത്യാ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ അഷര്‍. ഒ, എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ നിഷാദ് എ. കെ, അബ്ദുള്ള ഇബ്രാഹിം, ‘പ്രതം’ സി. ഇ. ഒ രുക്മിണി ബാനര്‍ജി, ‘തണല്‍’ ചെയര്മാന് ഡോ. ഇദ്രിസ് തുടങ്ങിയവര്‍ പങ്കെടുത്തു.
‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പോലുള്ള പരിപാടികളിലൂടെ ഇന്ത്യയുടെ പെണ്മക്കളെ ശാക്തീകരിക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദര്‍ശനവുമായി മലബാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.
‘മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ സി എസ് ആര് പ്രവര്‍ത്തനങ്ങള്‍ക്കായി 200 കോടി രൂപ അനുവദിക്കാനുള്ള തീരുമാനം രാജ്യത്തെ ജനങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ശാക്തീകരണത്തിലാണ് വേരൂന്നിയിരിക്കുന്നതെന്നും വിദ്യാഭ്യാസത്തിലൂടെ അര്‍ത്ഥവത്തായ മാറ്റം കൊണ്ടുവരുന്നതിനുള്ള മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികളും യുവാക്കളും വലിയ സ്വപ്നങ്ങള്‍ കാണണം. ഇന്ത്യ വാഗ്ദാനം ചെയ്യുന്ന വിശാലമായ അവസരങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് രാജ്യത്തിന്റെ വളര്‍ച്ചയില്‍ സജീവമായ സംഭാവനകള്‍ അര്‍പ്പിക്കാന്‍ അവര്‍ക്ക് കഴിയുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ കരുത്ത് മാനവശേഷിയാണെന്നും, മാനവശേഷി വികസനത്തിലൂടെ മാത്രമേ രാജ്യത്തിന്റെ വികസനം സാധ്യമാകുകയുള്ളൂവെന്നും മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം പി അഹമ്മദ് പറഞ്ഞു. ‘മാനവശേഷിയെ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തണമെങ്കില്‍ ആളുകളുടെ കഴിവുകളെ പരിപോഷിപ്പിക്കേണ്ടതുണ്ട്. ഇതിനുള്ള ഏറ്റവും നല്ല മാര്‍ഗം മികച്ച വിദ്യാഭ്യാസം നല്‍കുകയെന്നതാണ്. മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് പദ്ധതി മികച്ച വിദ്യാഭ്യാസം നേടാനും രാജ്യത്തിന്റെ പുരോഗതിയിലും നേട്ടങ്ങളിലും പങ്കാളികളാകാനും വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നു. സി എസ് ആര് മേഖലയില്‍ വിവിധ പദ്ധതികളിലായി വലിയ തോതിലുള്ള നിക്ഷേപങ്ങള്‍ നടത്തിക്കൊണ്ട് സമൂഹത്തില്‍ സുസ്ഥിരവും ദീര്‍ഘകാലത്തേയ്ക്കുള്ളതുമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് ഞങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് തുടക്കം മുതലുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണ്’ എം പി അഹമ്മദ് പറഞ്ഞു.
ഇന്ത്യയിലെ 19 സംസ്ഥാനങ്ങളിലെ 3000ത്തിലേറെ പ്രദേശങ്ങളിലാണ് 2026-2027 വര്‍ഷത്തില്‍ 200 കോടി രൂപയുടെ സി എസ് ആര് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക. 15 പ്രധാന പദ്ധതികളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. രണ്ട് ലക്ഷത്തിലേറെ ആളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. തെരുവില്‍ കഴിയുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനുള്ള മൈക്രോ ലേണിംഗ് സെന്ററുകളും പെണ്‍കുട്ടികള്‍ക്കുള്ള ദേശീയ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പും ഉള്‍പ്പെടെ വിദ്യാഭ്യാസ മേഖലയില്‍ 114 കോടി രൂപയുടെ പദ്ധതികളാണ് ഇത് പ്രകാരം നടപ്പാക്കുക. ‘ഹംഗര്‍ ഫ്രീ വേള്‍ഡ്’ പദ്ധതിയില്‍ ഭക്ഷണ വിതരണത്തിനായി 30 കോടി രൂപയും ആരോഗ്യ മേഖലയില്‍ 14.2 കോടി രൂപയും ഈ വര്‍ഷം ചെലവഴിക്കും. അഗതികളായ അമ്മമാരെ സംരക്ഷിക്കുന്നതിനുള്ള ‘ഗ്രാന്റ് മാ ഹോം’ പദ്ധതി ഉള്‍പ്പെടെയുള്ള പാര്‍പ്പിട പദ്ധതികള്‍ക്കായി 25 കോടി രൂപയും, മറ്റ് മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്കായി 6.8 കോടി രൂപയും, പരിസ്ഥിതി സംരക്ഷണത്തിനായി 10 കോടി രൂപയും നീക്കിവെയ്ക്കും.
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ഉള്‍പ്പെടെയുള്ള ബിസിനസ് സംരംഭങ്ങള്‍ക്ക് നേതൃത്വം നല്കുന്ന മലബാര്‍ ഗ്രൂപ്പിന്റെ 33-ാം വാര്‍ഷികത്തോടനുബന്ധിച്ച് 18 സംസ്ഥാനങ്ങളിലെ 284 ജില്ലകളില്‍ നിന്നുള്ള 33,000 പെണ്‍കുട്ടികള്‍ക്കാണ് ഈ വര്‍ഷം വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്. പദ്ധതി ആരംഭിച്ചത് മുതല്‍ ഇതിനകം 1,15,000 ത്തില്‍ അധികം പെണ്‍കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തിട്ടുണ്ട്. മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ കീഴിലുള്ള മലബാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് മുഖേനയാണ് സി എസ് ആര് പദ്ധതികള്‍ നടപ്പാക്കുന്നത്.
തെരുവില്‍ കഴിയുന്ന കുട്ടികളുടെ പുനരധിവാസത്തിന് 17 സംസ്ഥാനങ്ങളിലായി 1543 മൈക്രോ ലേണിംഗ് സെന്ററുകള്‍ക്ക് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് രൂപം നല്‍കിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ എന്‍ ജി ഒ ആയ ‘പ്രതം'(Pratham) എജ്യൂക്കേഷന്‍ ഫൗണ്ടേഷനുമായി ചേര്‍ന്നാണ് ഇത് നടപ്പാക്കുന്നത്. മൈക്രോ ലേണിംഗ് സെന്ററുകളുടെ എണ്ണം ഈ വര്‍ഷം 2500 ആയി ഉയര്‍ത്തും. നിലവില്‍ 64,000ത്തിലേറെ കുട്ടികളാണ് ഇവിടെയുള്ളത്. കുട്ടികളുടെ എണ്ണം 1 ലക്ഷമാക്കി വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്.
വിശക്കുന്നവര്‍ക്ക് ഒരു നേരത്തെ ഭക്ഷണമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കി വരുന്ന ‘ഹംഗര്‍ ഫ്രീ വേള്‍ഡ്’പദ്ധതിയില്‍ ഇന്ത്യയിലും സാംബിയയിലും എത്യോപ്യയിലുമായി ദിനംപ്രതി 1,15,000 പേര്‍ക്ക് പോഷക സമൃദ്ധമായ ഭക്ഷണം നല്‍കിവരുന്നുണ്ട്. സമൂഹത്തിലെ നിര്‍ദ്ധനരും അഗതികളുമായ സ്ത്രീകളെ എല്ലാവിധ സൗകര്യങ്ങളോടും കൂടി സൗജന്യമായി താമസിപ്പിച്ച് സംരക്ഷിക്കുന്നതിനായി ‘ഗ്രാന്റ്മാ ഹോം’ പദ്ധതി, നിര്‍ധനരായവര്‍ക്ക് സബ്സിഡി നിരക്കില്‍ മരുന്ന് വിതരണം നടത്തുന്നതിനായി മലബാര്‍-തണല്‍ ഫാര്‍മസികള്‍ എന്നിവയെല്ലാം സി എസ് ആര് പദ്ധതികളുടെ ഭാഗമാണ്.
ഇ എസ് ജി തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും നടക്കുന്നത്. ഗ്രൂപ്പിന്റെ ആരംഭം മുതല്‍ തന്നെ കമ്പനിയുടെ അന്തിമ വ്യാപര ലാഭത്തിന്റെ (Net Trading Profit)) 5 ശതമാനം വിവിധ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികള്‍ക്കായി നീക്കിവെയ്ക്കുന്നുണ്ട്.
സാമൂഹിക, ജീവകാരുണ്യ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രതം, തണല്‍ തുടങ്ങി രാജ്യത്തെ വിവിധ സന്നദ്ധ സംഘടനകളുടെ പങ്കാളിത്തത്തോടെ സ്ത്രീ ശാക്തീകരണം, ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിലാണ്




