ഉത്തരേന്ത്യന്‍ നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പിച്ച് ആസ്റ്റര്‍ വോളന്റിയേഴ്‌സ് : മൊബൈല്‍ മെഡിക്കല്‍ ശൃംഖലയില്‍ ഇനി 76 യൂണിറ്റുകള്‍
>>ആസ്റ്ററിന്റെ വിപുലീകൃത മൊബൈല്‍ ക്ലിനിക്കുകളുടെ ചികിത്സാ സേവനങ്ങള്‍ നഗരങ്ങളില്‍ നിന്ന് തെരുവുകളിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരിലേക്ക് എത്തിക്കുന്നു.
>>അഞ്ച് പുതിയ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ റാഞ്ചി, കാണ്‍പൂര്‍, ഭോപ്പാല്‍, ജയ്പൂര്‍, ഭുവനേശ്വര്‍ എന്നീ പ്രധാന ഉത്തരേന്ത്യന്‍ മെട്രോ നഗരങ്ങളില്‍ സേവനം ലഭ്യമാക്കും.
>>’രോഗപ്രതിരോധ ചികിത്സ, ജീവിതശൈലീ രോഗനിര്‍ണ്ണയം (NCD screening), പ്രാരംഭഘട്ടത്തിലുള്ള രോഗനിര്‍ണ്ണയം എന്നിവ സമൂഹത്തിലേക്ക് എത്തിക്കുന്നതിലൂടെ, സാധാരണക്കാരിലേക്കുള്ള ആരോഗ്യസേവനം കൂടുതല്‍ ശക്തമാക്കാന്‍ ഈ മൊബൈല്‍ യൂണിറ്റുകള്‍ സഹായിക്കും.’
ബെംഗളൂരു: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ ആഗോള സിഎസ്ആര്‍ (CSR) വിഭാഗമായ ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബെംഗളൂരുവില്‍ അഞ്ച് പുതിയ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ (MMU) കൂടി പുറത്തിറക്കിക്കൊണ്ട് തങ്ങളുടെ സേവന ശൃംഖല വിപുലീകരിച്ചു. ഇതോടെ ആസ്റ്റര്‍ വോളന്റിയേഴ്‌സിന്റെ ആഗോള മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളുടെ എണ്ണം 76-ഉം ഇന്ത്യയിലെ യൂണിറ്റുകളുടെ എണ്ണം 54-ഉം ആയി.
കേപെക്‌സ് മുഖാന്തരം ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ വഴിയാണ് ആസ്റ്റര്‍ വോളന്റിയേഴ്‌സ് ഇതിനാവശ്യമായ ധനസഹായം ലഭ്യമാക്കിയത്. തണല്‍ എന്നറിയപെരുന്ന ദയ റിഹാബിലിറ്റേഷന്‍ ട്രസ്റ്റും, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി, സമൂഹവുമായി ശക്തമായ ബന്ധവും ആരോഗ്യസേവന രംഗത്ത് ദീര്‍ഘകാല അടിസ്ഥനത്തില്‍ സുസ്ഥിരതയും ഉറപ്പാക്കുന്നു. പുതിയ മെഡിക്കല്‍ യൂണിറ്റുകള്‍ റാഞ്ചി, കാണ്‍പൂര്‍, ഭോപ്പാല്‍, ജയ്പൂര്‍, ഭുവനേശ്വര്‍ എന്നിവിടങ്ങളിലെ ചേരിപ്രദേശങ്ങള്‍, തെരുവോരങ്ങളില്‍ താമസിക്കുന്നവര്‍, വയോധികര്‍, ഭവനരഹിതര്‍ എന്നിവരെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് വിന്യസിച്ചിരിക്കുന്നത്. ആസ്റ്റര്‍ വോളന്റിയേഴ്‌സ് തണലുമായി ചേര്‍ന്ന് മുന്‍പ് തന്നെ ചെന്നൈ, ബാംഗ്ലൂര്‍, മുംബൈ, പട്ന, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ അഞ്ച് യൂണിറ്റുകള്‍ വിന്യസിച്ചിരുന്നു.
ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍, ദയ റിഹാബിലിറ്റേഷന്‍ ട്രസ്റ്റ്- തണല്‍, ട്രസ്റ്റി അബ്ദുല്‍ നാസര്‍ കര്‍ണാടക മലബാര്‍ ഗ്രൂപ്പ് റീജിയണല്‍ ഹെഡ് ഫില്‍സര്‍ ബാബു എന്നിവര്‍ ചേര്‍ന്ന് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ ഫ്ലാഗ് ഓഫ് ചെയ്തു.
‘ഏറ്റവും ആവശ്യമുള്ള വിഭാഗങ്ങളിലേക്ക് ഗുണനിലവാരമുള്ള ചികിത്സ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ഞങ്ങളുടെ നിരന്തരപരിശ്രമത്തിന്റെ പ്രതിഫലമാണ് ഈ പുതിയ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍,’ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ‘അത്യാവശ്യമായ വൈദ്യസഹായം നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുന്നതിലൂടെ, രോഗപ്രതിരോധ പരിശോധനകള്‍, പ്രാരംഭഘട്ടത്തിലുള്ള രോഗനിര്‍ണ്ണയം, കൃത്യസമയത്തുള്ള ഇടപെടല്‍ എന്നിവ ഉറപ്പാക്കി സാധാരണക്കാരിലേക്കുള്ള ആരോഗ്യസേവനം കൂടുതല്‍ ശക്തമാക്കാന്‍ ഈ പദ്ധതി ലക്ഷ്യമിടുന്നു. ഇവ വെറുമൊരു സഞ്ചരിക്കുന്ന ക്ലിനിക്കുകളല്ല, മറിച്ച് എല്ലാവര്‍ക്കും തുല്യമായ ആരോഗ്യസേവനം ലഭ്യമാക്കുന്നതിനും ചികിത്സാ സൗകര്യങ്ങളിലെ വിടവുകള്‍ നികത്തുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പാണ്.’
മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ് ‘ആസ്റ്റര്‍ വോളന്റിയേഴ്‌സുമായും തണലുമായും സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. അര്‍ഹരായ ജനവിഭാഗങ്ങള്‍ക്ക് ചികിത്സ എത്തിക്കുന്നതില്‍ ഈ കൂട്ടായ പ്രവര്‍ത്തനം വലിയ മാറ്റമുണ്ടാക്കുമെന്നും സേവനരംഗത്തെ ഈ സഹകരണം വരുംകാലങ്ങളിലും തുടരുമെന്നും’ ചടങ്ങില്‍ സംസാരിച്ചു.
സൗജന്യ കണ്‍സള്‍ട്ടേഷനുകള്‍, ജീവിതശൈലീ രോഗങ്ങള്‍ക്കായുള്ള പരിശോധനകള്‍ (NCD screening), മാതൃ-ശിശു ആരോഗ്യപരിപാലനം, ആരോഗ്യ ബോധവല്‍ക്കരണം എന്നിവയാണ് പ്രധാന സേവനങ്ങള്‍. ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ഈ യൂണിറ്റുകള്‍ അടിയന്തര സാഹചര്യങ്ങളില്‍ രോഗികളെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് റഫര്‍ ചെയ്യാനും സഹായിക്കും.
ലഭ്യമായതും താങ്ങാനാവുന്നതുമായ ആരോഗ്യപരിരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ, ആസ്റ്റര്‍ വോളന്റിയേഴ്‌സിലൂടെയും മറ്റ് മെഡിക്കല്‍ ഔട്ട്റീച്ച് പദ്ധതികളിലൂടെയും ആസ്റ്റര്‍ തങ്ങളുടെ സേവനം തുടര്‍ന്നു വരുന്നു. ചികിത്സാ സൗകര്യങ്ങള്‍ പരിമിതമായ ഇടങ്ങളിലേക്ക് അത്യാധുനികവും അത്യാവശ്യവുമായ മെഡിക്കല്‍ സേവനങ്ങള്‍ എത്തിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. കൃത്യസമയത്തുള്ള സഹായം, പ്രതിരോധ ചികിത്സ, സമൂഹത്തെ കേന്ദ്രീകരിച്ചുള്ള മെഡിക്കല്‍ പിന്തുണ എന്നിവയിലൂടെ ആരോഗ്യമേഖലയിലെ നിലവിലുള്ള വിടവുകള്‍ നികത്താന്‍ ഈ ശ്രമങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എല്ലാവര്‍ക്കും തുല്യവും ഉള്‍ക്കൊള്ളുന്നതുമായ ആരോഗ്യപരിരക്ഷ നല്‍കുക എന്ന ആസ്റ്ററിന്റെ ദീര്‍ഘകാല കാഴ്ചപ്പാടിനെ ഈ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നു.
ആസ്റ്റര്‍ വോളന്റിയേഴ്‌സിനെക്കുറിച്ച്
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ ആഗോള സിഎസ്ആര്‍ (CSR) സംരംഭമാണ് ആസ്റ്റര്‍ വോളന്റിയേഴ്‌സ്. മുന്‍ രാഷ്ട്രപതി ശ്രീ. പ്രണബ് മുഖര്‍ജിയുടെ പ്രചോദനത്താലും പിന്തുണയാലും 2017-ലാണ് ഇത് ആരംഭിച്ചത്. സമൂഹത്തിന് തിരികെ നല്‍കുക എന്ന തത്വത്തിലൂന്നി പ്രവര്‍ത്തിക്കുന്ന ഈ പദ്ധതിയിലൂടെ, കഴിഞ്ഞ 9 വര്‍ഷത്തിനിടെ ഒരു ലക്ഷത്തിലധികം രജിസ്റ്റര്‍ ചെയ്ത വോളന്റിയര്‍മാരുടെ സഹായത്തോടെ 22 രാജ്യങ്ങളിലെ 80 ലക്ഷത്തിലധികം ആളുകളുടെ ജീവിതത്തെ സ്പര്‍ശിക്കാന്‍ ആസ്റ്റര്‍ വോളന്റിയേഴ്‌സിന് സാധിച്ചു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍, മൊബൈല്‍ മെഡിക്കല്‍ സേവനങ്ങള്‍, അര്‍ഹരായവര്‍ക്ക് സൗജന്യമായോ കുറഞ്ഞ നിരക്കിലോ ഉള്ള ശസ്ത്രക്രിയകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, രക്തദാന ക്യാമ്പുകള്‍, ആരോഗ്യ ബോധവല്‍ക്കരണ കാമ്പെയ്നുകള്‍ എന്നിവയാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍. ഇതിനുപുറമെ സ്ത്രീ ശാക്തീകരണം, വിദ്യാഭ്യാസം, സാമൂഹിക പുരോഗതി എന്നിവയില്‍ സുസ്ഥിരമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനും ആസ്റ്റര്‍ വോളന്റിയേഴ്‌സ് മുന്‍ഗണന നല്‍കുന്നു.
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ഇന്ത്യ
ഇന്ത്യയിലെ ഏറ്റവും വലിയ ആരോഗ്യസേവന ദാതാക്കളില്‍ ഒന്നാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ലിമിറ്റഡ്. ഇന്ത്യയിലെ 5 സംസ്ഥാനങ്ങളിലായി 20 ആശുപത്രികള്‍ (5,451 കിടക്കകള്‍), 10 ക്ലിനിക്കുകള്‍, 203 ഫാര്‍മസികള്‍ (ആസ്റ്ററിന്റെ ബ്രാന്‍ഡ് ലൈസന്‍സിന് കീഴില്‍ ആല്‍ഫ വണ്‍ റീട്ടെയില്‍ ഫാര്‍മസി പ്രൈവറ്റ് ലിമിറ്റഡ് പ്രവര്‍ത്തിപ്പിക്കുന്നത്), 302 ലാബുകള്‍ എന്നിവയിലൂടെ പ്രൈമറി മുതല്‍ ക്വാട്ടേണറി വരെ പ്രവർത്തിക്കുന്നു




