ഡോ. സി ജെ റോയി വെടിയേറ്റു മരിച്ച നിലയിൽ കണ്ട സംഭവത്തിൽ പ്രതികളെ വെളുപ്പിക്കാൻ അന്വേഷണ ഉദ്യോഗസ്ഥരും ബി ജെ പി കേന്ദ്രങ്ങളും കുപ്രചാരണം തുടങ്ങിയിട്ടുണ്ട് . റോയി നേരത്തെ ആത്മഹത്യക്ക് പദ്ധതിയിട്ടിരുന്നു എന്നതാണ് അതിലൊന്ന് . ഡയറി കണ്ടെടുത്തുവത്രെ .ഇതേ വരെ കേൾക്കാത്ത കാര്യമാണ് . ഇ ഡി , ആദായ നികുതി ഭീഷണിയല്ലാതെ മറ്റൊരു സാധ്യതയും സംഭവത്തിന് പിന്നിലില്ല . ഇന്ത്യ യുഎ ഇ വാണിജ്യ കരാർ ആണ് മറ്റൊരു തിയറി . ” സെപ” കരാർ റിയൽ എസ്റ്റേറ്റ് മേഖലയെ സ്വാധീനിക്കുന്നതല്ല . എന്തായാലും , ആർക്കു വേണ്ടിയാണ് റോയിയെ സമ്മർദത്തിലാക്കിയത് എന്ന ചോദ്യം ഉയരുക തന്നെ വേണം . വിദേശ മലയാളീ വാണിജ്യ വ്യവസായ പ്രമുഖരെ അപ കീർത്തിപ്പെടുത്താൻ മുമ്പും ശ്രമമുണ്ടായി . ഇനിയും ഇത്തരം സംഭവങ്ങൾ ഉണ്ടാകരുത് . കണ്ണിൽ ചോരയില്ലാത്ത , വ്യവസ്ഥകൾ പാലിക്കാത്തവരായി അന്വേഷണ ഉദ്യോഗസ്ഥർ മാറിയിട്ടുണ്ട് . മനുഷ്യാവകാശങ്ങൾക്കു നിലകൊള്ളണം. ഇതിനിടെ ,
ഡോ. സി ജെ റോയിയുടെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചുള്ള നിർണായക തീരുമാനമെടുത്തിരിക്കുകയാണ് കുടുംബം. കമ്പനിയുടെ എല്ലാ പ്രോജക്ടുകളും മുൻനിശ്ചയിച്ച പ്രകാരം തന്നെ തുടരുമെന്നും റോയിയുടെ മകൻ രോഹിത് കമ്പനിയെ നയിക്കുമെന്നും റോയിയുടെ സഹോദരൻ ബാബു വ്യക്തമാക്കി. റോയിക്ക് കടബാധ്യതകളോ മറ്റ് സാമ്പത്തിക പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ല. മരണവുമായി ബന്ധപ്പെട്ട കുടുംബത്തിന്റെ ആശങ്കകൾ പൊലീസിനെ അറിയിച്ചിട്ടുണ്ട് .
എന്റെ അച്ഛൻ, അച്ഛൻ വലിയ മനുഷ്യനായിരുന്നു’
നേരത്തെ സി ജെ റോയിയുടെ മരണം ഏൽപ്പിച്ച ആഘാതം വാക്കുകൾക്ക് അതീതമാണെന്ന് മകൻ രോഹിത് . തന്റെ പിതാവ് വലിയൊരു മനുഷ്യനായിരുന്നു. അദ്ദേഹം ജീവിച്ചിരുന്നപ്പോൾ മാധ്യമങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി പറയുന്നു. അദ്ദേഹത്തിന്റെ മരണത്തിലൂടെ ഉണ്ടായ നഷ്ടം വാക്കുകളിലൂടെ വിവരിക്കാൻ പറ്റില്ല” .



