ഷാർജ:മലയാളികൾക്കിടയിൽ ഷാർജ നിവാസികളുടെയും സന്ദർശകരുടെയും ശബ്ദമായിരുന്ന ഇ ടി പ്രകാശ് 28 വർഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക്.മാതൃഭൂമി പത്രത്തിൻ്റെ ഷാർജ പ്രതിനിധിയായി പ്രവർത്തിച്ചു വരികയായിരുന്നു.മന്ത്രി സി പി ജോണിൻ്റെ പേഴ്‌സണൽ സ്റ്റാഫിൽ ഇടം കിട്ടിയത് കൊണ്ടാണ് നാട്ടിലേക്ക് മടങ്ങുന്നത്.നേരത്തെ എം വി രാഘവൻ മന്ത്രിയായിരുന്നപ്പോൾ നാട്ടിൽ സഹായിയായി ഉണ്ടായിരുന്നു.28 വർഷം മുമ്പാണ് ഷാർജയിൽ എത്തുന്നത്.മാതൃഭൂമി യു എ ഇ എഡിഷൻ തുടങ്ങിയപ്പോൾ പ്രാദേശിക ലേഖകനായി.ഷാർജയിലെത്തുന്ന എഴുത്തുകാരെയും രാഷ്ട്രീയ നേതാക്കളെയും അഭിമുഖം നടത്തി അവതരിപ്പിക്കുന്നതിൽ സവിശേഷ ശ്രദ്ധ കാട്ടി.നിരവധി സംഘടനകൾ പ്രകാശന് യാത്രയയപ്പ് നൽകി.ദുബൈയിൽ മാധ്യമ പ്രവത്തകർ ഒരുക്കിയ യാത്രയയപ്പിൽ സാദിഖ് കാവിൽ അധ്യക്ഷം വഹിച്ചു.പ്രകാശ് കണ്ണൂർ സ്വദേശിയാണ്
0 2 Less than a minute



