അറബ് ഹെൽത്തിൽ 180 രാജ്യങ്ങളുടെ പങ്കാളിത്തം ,3800 പ്രദർശകർ
ദുബൈ |ലോകത്തിലെ പ്രമുഖ ആരോഗ്യ ,ചികിത്സാ പ്രദർശനമായ അറബ് ഹെൽത്ത് 2025 ദുബൈ വേൾഡ് ട്രേഡ് സെൻററിൽ തുടങ്ങി .ജനുവരി 30 വ്യാഴം വരെ നീണ്ടു നിൽക്കും .ആരോഗ്യ സംരക്ഷണ ലോകം കണ്ടുമുട്ടുന്നിടത്ത് എന്നതാണ് ഇത്തവണത്തെ ആശയം .ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 3,800-ലധികം പ്രദർശകർ എത്തി.180 രാജ്യങ്ങളുടെ പങ്കാളിത്തമുണ്ടെന്ന് അധികൃതർ അറിയിച്ചു .മൊറോക്കോ, ലാത്വിയ പവലിയനുകൾ അരങ്ങേറ്റം കുറിക്കുന്നു . 40ലധികം അന്താരാഷ്ട്ര പവലിയനുകൾ ഒരുക്കിയിട്ടുണ്ട് .ഇതിനു പുറമെ ബഹുരാഷ്ട്ര ഔഷധ ,ആശുപത്രി ശൃംഖലകളുടെ പവലിയനുകളും.220-ലധികം പ്രഭാഷകർ പങ്കെടുക്കുന്നു . മേഖലയിലെ ഏറ്റവും വലിയ ഹെൽത്ത്കെയർ എക്സിബിഷനാണിത് . അറബ് ഹെൽത്തിന്റെ 50-ാം പതിപ്പ് ആഘോഷമാണ് ഇത്തവണത്തേത് . ജനുവരി 30 ന് മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിൽ നടക്കുന്ന ഫ്യൂച്ചർ ഹെൽത്ത് ഉച്ചകോടിയിൽ ആരോഗ്യ സംരക്ഷണത്തിലെ എ ഐ യുടെ സാധ്യതകളെക്കുറിച്ച് ആഗോള വ്യവസായ പ്രമുഖർ ചർച്ച ചെയ്യും. ക്ഷണിതാക്കൾക്ക് മാത്രമുള്ളതാണ് ഈ പരിപാടി




