Dubai: +971506749971, India: +919746311413, kmabbas@gmail.com

Middle east

മലീഹ

ഷാർജ

‘മിഡിൽ ഈസ്റ്റ് ലീഡിങ് നാഷണൽ പാർക്ക്’ പുരസ്കാരത്തിനു ഷാർജയുടെ മലീഹ നാഷണൽ പാർക്ക്

ഷാർജ :അന്താരാഷ്ട്ര വിനോദസഞ്ചാര മേഖലയിലെ പ്രധാന പുരസ്കാരങ്ങളിലൊന്നായ ‘വേൾഡ് ട്രാവൽ അവാർഡ്‌സ് 2026’ലെ, ‘മിഡിൽ ഈസ്റ്റ് ലീഡിങ് നാഷണൽ പാർക്ക്’ വിഭാഗത്തിൽ യു എ ഇയിൽ നിന്നു ഏക പ്രാതിനിധ്യമായി മലീഹ നാഷണൽ പാർക്ക് പ്രമുഖ പ്രകൃതിസംരക്ഷണ ദേശീയോദ്യാനങ്ങളോടൊപ്പമാണ് ഷാർജയുടെ പൈതൃക-പരിസ്ഥിതി വിനോദസഞ്ചാരകേന്ദ്രമായ മലീഹ നാഷണൽ പാർക്ക് ഈ നേട്ടത്തിനായി മത്സരിക്കുന്നത്.ഇസ്രഈലിലെ മസാദ, സഊദിയിലെ അസിർ, ഒമാനിലെ അൽ സലീൽ, ഇറാനിലെ ഗൊലസ്താൻ എന്നീ നാല് നാഷണൽ പാർക്കുകളോടൊപ്പമാണ് അന്തിമ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്.യുഎഇയുടെ ചരിത്ര-പുരാവസ്തു പൈതൃകവും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിനൊപ്പം ലോകോത്തര നിലവാരത്തിലുള്ള ഇക്കോ-ടൂറിസം, സാഹസിക വിനോദങ്ങൾ എന്നിവ ഒരുക്കുന്നതിൽ മ\ലീഹ പുലർത്തുന്ന മികവിനുള്ള അംഗീകാരം കൂടിയാണ് ഈ നാമനിർദേശം.യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള ‘ഫായ പാലിയോലാൻഡ്‌സ്‌കേപ്പിന്റെ’ഭാഗമായ മലീഹ നാഷണൽ പാർക്കിൽ അറിവും വിനോദവും സമ്മേളിക്കുന്ന നിരവധി അനുഭവങ്ങൾ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.

പൊതുജനങ്ങൾക്ക് വോട്ട് ചെയ്യാം

അവാർഡിനായുള്ള പൊതുജന വോട്ടിങ് 2026 ജൂലൈ 31 വരെ തുടരും. ഈ വിഭാഗത്തിൽ യുഎഇയെ പ്രതിനിധീകരിക്കുന്ന ഏക കേന്ദ്രമായ മെലീഹയ്ക്ക് ലഭിക്കുന്ന ഓരോ വോട്ടും രാജ്യത്തിന്റെ സമ്പന്നമായ പ്രകൃതി-സാംസ്കാരിക പൈതൃകത്തെ അന്താരാഷ്ട്ര തലത്തിൽ കൂടുതൽ പ്രശസ്തമാക്കാൻ സഹായിക്കും. വോട്ട് ചെയ്യാൻ – https://www.worldtravelawards.com/vote-for-mleiha-national-park-middle-easts-leading-national-park-2026 എന്ന വിലാസം സന്ദർശിക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button