Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

സമുദ്ര

സദ്യ

ദുബൈIനെസ്റ്റോഗ്രൂപ്പിൻ്റെ ഭാഗമായ ഫുഡ്ബുക്കിൽ തിരമാല എന്ന പേരിൽ പ്രത്യേക സമുദ്രസദ്യ ആരംഭിച്ചതായി നെസ്റ്റോ റെസ്റ്റോറൻ്റ് വിഭാഗം മേധാവി കുഞ്ഞുമുഹമ്മദ് അറിയിച്ചു.ഈ മാസം 26 വരെ എല്ലാദിവസവും ഉച്ച 12 മുതൽ വൈകിട്ട് നാല് വരെ ലഭ്യമാകും.തിരമാല സീഫുഡ് ഫെസ്റ്റിവൽ കേരളത്തിലെ ഓരോ ജില്ലയുടെയും തനത് രുചി ഉൾക്കൊണ്ടാണ് തയ്യാറാക്കുന്നത്.
കേരളത്തിന്റെ സമുദ്ര വിഭവങ്ങളുടെ യഥാർത്ഥ രുചി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച മത്സ്യങ്ങളുമായി ചേർത്ത് അവതരിപ്പിക്കുന്നു.100-ലധികം വിഭവങ്ങളും 24 രാജ്യങ്ങളിൽ നിന്നുള്ള മത്സ്യങ്ങളും ഉണ്ടാകും.ദിവസേന മാർക്കറ്റിൽ നിന്ന് ഫ്രഷ് ഫിഷ് എത്തിക്കും.ഗുണമേന്മയുള്ള ഭക്ഷണം, മികച്ച രുചി, ന്യായമായ വില എന്നതാണ് ഞങ്ങളുടെ വാഗ്ദാനം.ഫുഡ്ബുക്ക് ദുബൈ,ഫുഡ്ബുക്ക് അജ്‌മാൻ,ഫുഡ്ബുക്ക് ഷാർജ എംഡബ്ല്യുഎൽ, ഫുഡ്ബുക്ക് ഷാർജ മിയ മാൾ എന്നിവടങ്ങളിൽ ലഭ്യമാണെന്നും കുഞ്ഞു മുഹമ്മദ് അറിയിച്ചു. റെസ്റ്റോറൻ്റ് മാനേജർ സുഭാഷിണി രഘു,ഗ്രൂപ്പ് എക്സി.ഷെഫ് ശരത് സുധ എന്നിവർ സന്നിഹിതരായി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button