Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

മാസ്

ഷാർജ

അജ്മാൻ l മാസ് ഷാർജ നേതാക്കളായിരുന്ന കൊച്ചുകൃഷ്ണൻ ,മാധവൻ പാടി എന്നിവരുടെ അനുസ്മരണവും
അഞ്ചാമത് മാധവൻ പാടി അവാർഡ് വിതരണവും അജ്മാനിൽ വച്ച് നടന്നു. മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കെ.എം. അബ്ബാസ് മുഖ്യ പ്രഭാഷണം നടത്തി.ഷാർജ ഇന്ത്യൻ അസോസിയേഷന് കീഴിലുള്ള ഷാർജ ഇന്ത്യൻ സ്കൂളിലെ ബോയ്സ് വിഭാഗത്തിലെയും ഗേൾസ് വിഭാഗത്തിലെയും മികച്ച മുന്നേറ്റം കാഴ്ച വെച്ച കുട്ടികൾക്ക് അവാർഡുകൾ നൽകി. വിദ്യാർത്ഥികളിലെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളും, സാമൂഹ്യ പ്രതിബദ്ധതയും പരിഗണിച്ചാണ് അവാർഡിനർഹരായവരെ തിരഞ്ഞെടുത്തത്.
ഗേൾസ് വിഭാഗത്തിൽ ഇവാനാ എലിസ വിനോജ്,ബോയ്സ് വിഭാഗത്തിൽ കാർത്തിക് സജി എന്നിവർക്കാണ് അവാർഡ് . മാസ് മുൻ പ്രസിഡന്റ് ഇബ്രാഹിം അംബിക്കാന ചെയർമാനും മുൻ സെക്രട്ടറി ബി.കെ മനു,സെൻട്രൽ കമ്മിറ്റി അംഗം മനോജ്‌ ഒഞ്ചിയം എന്നിവരും മാസ് ഭാരവാഹികളും അടങ്ങിയ ജൂറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.ജനറൽ സെക്രട്ടറി ബിനു കോറോം സ്വാഗതം പറഞ്ഞു പ്രസിഡന്റ് ഹാരിസ് അന്നാര അധ്യക്ഷനായ പരിപാടിയിൽ മുൻ സെക്രട്ടറി ബി കെ മനു വിജയികളെ പ്രഖ്യാപിച്ചു.മാസ് മുൻ സെക്രട്ടറി രാജേഷ് നിട്ടൂർ,ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്‌ നിസാർ തളങ്കര,സ്കൂൾ പ്രിൻസിപ്പാൾ പ്രമോദ് മഹാജൻ,ബിജിമോൻ ഈയ്യപ്പൻ, വൈസ് പ്രിൻസിപ്പൽ ഡോ.രാജീവ്‌ എന്നിവർ സംസാരിച്ചു.
ജോയിൻ സെക്രട്ടറി ബഷീർ കാലടി നന്ദി അറിയിച്ചു.
പ്രസിദ്ധീകര ണത്തിന് ‘പാടി ഒരു സ്നേഹ സ്പർശം’ പുസ്തകം ഷാർജ ഇന്ത്യൻ അസോ. പ്രസിഡൻ്റ് നിസാർ തളങ്കര പ്രകാശനം ചെയ്തു.ഷാർജയിലെ സാമൂഹ്യ- സാംസ്കാരിക പ്രവർത്തകനും മാസ് സ്ഥാപക നേതാവും ഷാർജ ഇന്ത്യൻ അസോസിയേഷന്റെ ദീർഘകാല ഭരണ സമിതി അംഗവുമായിരുന്ന മാധവൻ പാടിയുടെ സ്മരണാർത്ഥം എം.ഒ. രഘുനാഥ്‌ രചിച്ച പുസ്തകത്തിന്റെ പ്രകാശനമാണ് നടന്നത് . മാധവൻ പാടിയുടെ പത്നി പ്രസീത ടീച്ചർ പുസ്തകം ഏറ്റുവാങ്ങി.

കൊച്ചു കൃഷ്ണൻ സ്മാരക അവാർഡ് പ്രഖ്യാപിച്ചു.

ഷാർജ: കേരള ഗവണ്മെന്റിന്റെ നോർക്ക-പ്രവാസി ക്ഷേമനിധി ഡയറക്ടർ ബോർഡ് മുൻ അംഗവും, കൈരളി ടി വി യുടെ യു എ ഇ കോർഡിനേറ്ററും ആയിരുന്ന കൊച്ചുകൃഷ്ണന്റെ പേരിൽ മാസ് ഏർപ്പെടുത്തിയ അവാർഡ് ആലിൻ ഷെറിന്റെ കുടുംബത്തിന് നൽകാൻ തീരുമാനിച്ചു.
കേരളത്തിന്റെ നൊമ്പരവും, അഭിമാനവുമായി മായുമ്പോഴും അഞ്ചുപേർക്ക് ജീവന്റെ വെളിച്ചം പകർന്നു നൽകിയാണ് ആലിൻ ഷെറിൻ വിടപറഞ്ഞത്.
പത്തുമാസം മാത്രം പ്രായമുള്ള ഈ കുരുന്ന് കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ചരിത്രത്തിലേക്കാണ് മറഞ്ഞത്.
മസ്തിഷ്കമരണം സംഭവിച്ച മകളുടെ വേർപാടിൽ തകർന്നുനിൽക്കുമ്പോഴും,അഞ്ചു കുടുംബങ്ങളുടെ കണ്ണീരൊപ്പാൻ തയ്യാറായ ആലിന്റെ മാതാപിതാക്കളുടെ തീരുമാനം ലോകത്തിന് തന്നെ മാതൃകയാണ്.അതിനാലാണ് അവാർഡ് കുടുംബത്തെ അവാർഡിന് പരിഗണിച്ചതെന്ന് അവാർഡ് കമ്മിറ്റി അറിയിച്ചു.
പത്തനംതിട്ടയിൽ വച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് കുടുംബത്തിന് കൈമാറും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button