Dubai: +971506749971, India: +919746311413, kmabbas@gmail.com

Middle east

ഇൻ

മിനിട്സ്

സഊദിയിൽ ”ലുലു മിനിട്സ്” അതിവേഗ ഷോപ്പിംഗ് സേവനം

റിയാദ്: സഊദി അറേബ്യയിൽ ഓൺലൈൻ ഷോപ്പിംഗിന് പുതുവേഗം പകർന്ന് ലുലു മിനിട്സ് 2.0 അവതരിപ്പിച്ചു. റിയാദ് മുറബ്ബയിലെ അവന്യൂസ് മാളിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി ആദ്യ ഡിജിറ്റൽ ഓർഡർ സ്വീകരിച്ച് ലുലു മിനിട്സിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ലുലു സഊദി അറേബ്യ ഡയറക്ടർ മുഹമ്മദ് ഹാരിസ് അടക്കമുള്ള ലുലു മാനേജ്മെൻ്റ് പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. റിയാദ്, ദമ്മാം, ജിദ്ദ, ഹെയ്ൽ, തബൂഖ്, യാൻബു, ഖമീസ് മുശൈത് , അൽ അഹ്സ, ഹഫ്റ് അൽ ബതിൻ, ജുബൈൽ അടക്കം പ്രധാന നഗരങ്ങളിലെല്ലാമായി 45 ലുലു സ്റ്റോറുകളാണ് ഉപഭോക്താക്കൾക്ക് ഓൺലൈൻ സേവനങ്ങൾ നൽകുന്നത്. ലുലു 2.0 യിലൂടെയുള്ള നവീകരിച്ച ആപ് – ഓൺലൈൻ സംവിധാനങ്ങൾ വഴി ഡെലിവറി അടക്കമുള്ള സേവനങ്ങൾ ഇരട്ടി വേഗത്തിൽ ലുലു മിനിട്സ് ഉപഭോക്താക്കളിലേക്ക് എത്തിക്കും. ഓരോരുത്തർക്കും അവരവരുടെ സൗകര്യാനുസരണം ഡെലിവറി സമയം തെരഞ്ഞെടുക്കാനുള്ള ഓപ്ഷനുകളും ലുലു മിനിട്സ് നൽകുന്നുണ്ട്. നൂതന ഡിജിറ്റൽ, എഐ റീട്ടെയിൽ അപ്‌ഡേഷനോട് കൂടിയ ഷോപ്പിങ്ങ് സേവനമാണ് ലുലു ഉറപ്പാക്കുന്നത്.
ഉപഭോക്താകൾക്ക് അതിവേ​ഗത്തിൽ വിരൽതുമ്പിൽ ഉത്പന്നങ്ങൾ ലഭ്യമാക്കുകയാണ് ലുലു മിനിട്സ് എന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button