നഷ്ടപ്പെട്ടത് അമൂല്യ കാലിഗ്രഫി
ദുബൈ|സുഹൃത്തിൻ്റെ വിശ്വാസ വഞ്ചന മൂലം കാലിഗ്രഫി കലാകാരൻ കോഴിക്കോട് സ്വദേശി മുഹമ്മദ് ദിലീഫിന് നഷ്ടപ്പെട്ടത് അമൂല്യ സമ്പത്ത്. വിശുദ്ധ ഖുര്‍ആന്‍ കാലിഗ്രഫി മൂന്ന് വർഷം കൊണ്ടാണ് പൂർത്തിയാക്കിയത്.ഒരു കിലോമീറ്റർ നീളമുണ്ട്.ഷാർജ രാജ്യാന്തര പുസ്തകമേളയിൽ നാല് ലക്ഷം ദിർഹം വരെ ഇതിന് വില വന്നതാണ്.ഈ കലാസൃഷ്ടി പ്രമുഖർക്ക് പരിചയപ്പെടുത്താൻ സുഹൃത്തായ പാലക്കാട് സ്വദേശിയെ ഏൽപിച്ചതായിരുന്നു. ദിലീഫ് സ്ഥലത്തില്ലാത്ത സമയത്ത് സുഹൃത്ത് ഇത് വിറ്റ് നാട്ടിലേക്ക് മുങ്ങിയെന്ന് ദിലീഫ് പറഞ്ഞു.
ദിലീഫ് പാലക്കാട് പോലീസ് സൂപ്രണ്ടിന് പരാതി നൽകി. ഖുർആൻ കൈവശപ്പെടുത്തിയ ശേഷം പ്രതി നാട്ടിലേക്ക് കടന്നതായി ദിലീഫ് പരാതിയിൽ പറയുന്നു.
ദുബൈയിൽ പ്രമുഖ കലാകാരനായ ദിലീഫിന്റെ കലാസൃഷ്ടികളിലൊന്നായ ഈ ഖുർആൻ കാലിഗ്രഫി, ലോകത്തിലെ ഏറ്റവും വലിയ കലാസൃഷ്ടിയായി ഗിന്നസ് ബുക്കിൽ ഇടം പിടിച്ചിരുന്നു. ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ ശ്രദ്ധ നേടിയിരുന്നു. ബുർജ് ഖലീഫയിലെ ഒരു മലയാളി വ്യവസായിയുടെ പക്കലാണ് ഇപ്പോൾ ഉള്ളതെന്ന് മനസിലാകുന്നു. 24 ലക്ഷം ഇന്ത്യൻ രൂപയ്ക്കാണ് വിറ്റത്.. ഇതിലൂടെ തനിക്ക് വലിയ മാനസികാഘാതവും സാമ്പത്തിക നഷ്ടവുമാണ് ഉണ്ടായത്.ഖുർആൻ കാലിഗ്രഫി തിരികെ ലഭിക്കുന്നതിനും നിയമനടപടികൾ സ്വീകരിക്കുന്നതിനും യു എ ഇയിലും ശ്രമം നടത്തും.



