ദുബൈ| കലാരംഗത്ത് എ ഐയുടെ സാന്നിധ്യം ഭയപ്പെടുത്തുന്നുണ്ടെന്ന് ഗായിക ചിത്ര. ഷാർജയിൽ ഈ മാസം ആറിന് നടക്കുന്ന സംഗീത പരിപാടിക്ക് മുന്നോടിയായി ദുബൈയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.എസ് ചിത്ര.
പാട്ടിലും സിനിമയിലുമൊക്കെ നിർമ്മിതബുദ്ധിയടക്കമുള്ള സാങ്കേതിക വിദ്യകളുടെ വരവിനെ കുറിച്ച് ആശങ്കയുണ്ട്. പക്ഷേ മാറ്റങ്ങളെ പൂർണമായി തള്ളിപ്പറയാൻ കഴിയില്ല. ആകെ എത്ര പാട്ടുകൾ പാടിയെന്ന് ചോദിച്ചാൽ, 18000ലധികം വരും.പഴയ പാട്ടുപുസ്തകങ്ങളിൽ ചിലത് നഷ്ടപ്പെട്ടു. ഇത്രയക്ക് വിനയവും നഷ്കളങ്കതയും എന്തിനെന്ന ചോദ്യത്തിന് താൻ അത്രയ്ക്ക് റിച്ച് അല്ലെന്ന് പറയും കെ.എസ്. ചിത്ര.
താനിപ്പോഴും സംഗീത പരിശീലനം ഒഴിവാക്കാറില്ല.രണ്ട് ദിവസം സാധകം ചെയ്തില്ലെങ്കിൽ ശബ്ദം അരോചകമാകും-അവർ പറഞ്ഞു
ഏഴുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കെ.എസ് ചിത്ര എത്തുന്നത്.. മകളുടെ മരണശേഷം ദുബൈ യാത്ര ഒഴിവാക്കുകയായിരുന്നു.
ശനിയാഴ്ച ഷാർജ എക്സ്പോ സെന്ററിൽ ടൈംലെസ് മെല്ലഡീസ് എന്ന ലൈവ് മ്യൂസിക്കൽ പരിപാടിയിൽ പങ്കെടുക്കാനാണ് ചിത്ര എത്തിയത്. ഹേയ് ബ്രോ ഡയറക്ടർമാരായ ഷിനോയ് സോമൻ,അബി വെങ്ങര,സൽജിൻ കളപ്പുര സന്നിഹിതരായിരുന്നു.
0 10 Less than a minute



