ഷാർജ സുസ്ഥിര നഗരത്തിൽ അമേരിക്കൻ സ്കൂൾ
ഷാർജIഷാർജ സുസ്ഥിര നഗരത്തിൽ 5 കോടി ഡോളർ ചെലവിൽ കെ-12 സ്കൂൾ വികസിപ്പിക്കുന്നതിനായി ശുറൂഖും സനം ഗ്രൂപ്പും കരാറിൽ ഒപ്പുവച്ചു.അമേരിക്കൻ പാഠ്യപദ്ധതിയാണ് ഇവിടെ പിന്തുടരുക.കിന്റർഗാർട്ടൻ മുതൽ ഗ്രേഡ് 12 വരെ ഏകദേശം 2,435 വിദ്യാർത്ഥികൾക്ക് സേവനം നൽകും. അൽ ഹംറയിലാണ് ഷാർജ സുസ്ഥിര നഗരം.ശുറൂഖിൻ്റെ ഉടമസ്ഥതയിലുള്ള 29,275 ചതുരശ്ര മീറ്റർ പ്ലോട്ടിലാണ് ഇത് വികസിപ്പിക്കുന്നത്. സ്കൂൾ അമേരിക്കൻ പാഠ്യപദ്ധതി പിന്തുടരുകയും 35 വർഷത്തെ കരാറിന് കീഴിൽ കിന്റർഗാർട്ടൻ മുതൽ ഗ്രേഡ് 12 വരെ പഠന സൗകര്യമൊരുക്കുമെന്നും ശുറൂഖ് ചീഫ് റിയൽ എസ്റ്റേറ്റ് ഓഫീസർ യൂസിഫ് അൽ മുതവയും സനം ഗ്രൂപ്പിന്റെ വൈസ് ചെയർമാനും സിഇഒയുമായ ഡോ. സുലൈമാൻ താരിഖ് അൽ അബ്ദുൾജാദറും പറഞ്ഞു. ഷാർജ സമൂഹങ്ങളിൽ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തൽ ലക്ഷ്യമാണ് .സുസ്ഥിരത, കുടുംബ ജീവിതം, സംയോജിത സേവനങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി രൂപകൽപ്പന ചെയ്തിരിക്കുന്ന എമിറേറ്റിലെ പ്രമുഖ താമസ കേന്ദ്രമാണ് ഷാർജ സുസ്ഥിര നഗരം.



