Dubai: +971506749971, India: +919746311413, kmabbas@gmail.com

Middle east

യൂസുഫലി

കുവൈത്തിൽ

കുവൈത്ത് ഭരണ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി എം.എ. യൂസഫലി

കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ശൈഖ് മിശാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ മുബാറക് അൽ സബാഹ് എന്നിവരുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി കൂടിക്കാഴ്ച നടത്തി. ബയാൻ കൊട്ടാരത്തിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് കുവൈത്തിൽ ലുലു ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന പദ്ധതികളെ കുറിച്ചും വികസന പ്രവർത്തനങ്ങളെ കുറിച്ചും യൂസഫലി കുവൈത്ത് അമീറിനും കിരീടാവകാശിക്കും വിശദീകരിച്ചു നൽകി. മേഖലയിലെ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഭക്ഷ്യ സുരക്ഷാ രംഗത്ത് ലുലു ഗ്രൂപ്പ് നൽകി വരുന്ന സംഭാവനകളെ ഇരുവരും പ്രകീർത്തിച്ചു.
ലുലു ഇൻ്റർനാഷണൽ ഹോൾഡിംഗ്സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ എ.വി. ആനന്ദ് റാം, ലുലു കുവൈത്ത് ഡയറക്ടർ ശ്രീജിത് കെ.എസ്, റീജിയണൽ ഡയറക്ടർ സക്കീർ ഹുസൈൻ എന്നിവരും സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button