ഗാർഹിക പീഡനങ്ങൾ മാത്രമല്ല കുടുംബ തർക്ക വിഷയങ്ങൾ
ദുബൈlവിദേശ ഇന്ത്യക്കാരിൽ കുടുംബ തർക്കങ്ങൾ സംബന്ധിച്ച് അഭിഭാഷകരുടെ മുന്നിലെത്തുന്ന കേസുകളിൽ ഗാർഹിക പീഡനങ്ങൾ മാത്രമല്ലെന്ന് ആസ്ത്രേലിയയിലും യു എ ഇയിലും എഫ് സി എൽ ലോയേർസ് ഡയറക്ടറായ അഡ്വ. താര എസ് നമ്പൂതിരി പറഞ്ഞു.ബുർജുമാനിൽ ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു അവർ.വണ്ടിചെക്കു കേസുകൾ,യാത്രാ തടസങ്ങൾ സൃഷ്ടിക്കുന്ന ആധികൾ തുടങ്ങിയവയും കുടുംബ തർക്കങ്ങളിലേക്കും വിവാഹ മോചനങ്ങളിലേക്കും നയിക്കുന്നു.രമ്യമായി പരിഹരിക്കാനാണ് അഭിഭാഷക സ്ഥാപനങ്ങൾ പലപ്പോഴും ശ്രമിക്കാറുള്ളതെന്നും അവർ ചൂണ്ടിക്കാട്ടി.ഉദ്ഘാടന ചടങ്ങിൽ അക്കാഫ് അസോസിയേഷൻ പ്രസിഡൻ്റ് പോൾ ടി ജോസഫ്,ആർ ജെ ഫസലു,
ഫ്ലൈ വേൾഡ് സി ഇ ഒ റോണി ജോസഫ്, സി ഒ ഒ പ്രിൻസ് ജേക്കബ് എബ്രഹാം,യു കെ ഡയറക്ടർ ടിൻസ് എബ്രഹാം,എജ്യുക്കേഷൻ ഡയറക്ടർ റോബി ജോസഫ്, യു എ ഇ റീജിയണൽ ഹെഡ് ഡാനിയൽ ജോണി പങ്കെടുത്തു.ഫാമിലി ലോ, റന്റൽ തർക്കങ്ങൾ, എംപ്ലോയ്മെന്റ് ലോ, ട്രാവൽ ബാൻ, ചെക്ക് കേസുകൾ, ബിസിനസ് ലോ, കോർപ്പറേറ്റ് ലോ, വിൽപത്രം തയ്യാറാക്കൽ, കരാർ തയ്യാറാക്കലും പരിശോധനയും, നിയമോപദേശം എന്നിവ ഉൾപ്പെടെ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ആവശ്യമായ നിയമസേവനങ്ങൾ എഫ് സി എൽ ലഭ്യമാക്കും .



