Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

അക്കാഫ്

ഫുട്ബോൾ

ആവേശമായി അക്കാഫ് ലോകകപ്പ് ഫാൻസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ്

ദുബൈ :അക്കാഫ് അസോസിയേഷൻ സംഘടിപ്പിച്ച ലോകകപ്പ് ഫാൻസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ നെതർലാൻഡ്സ് ഫാൻസ് ടീം കപ്പുയർത്തി. അബുഹൈൽ അമാന സ്പോർട്സ് ബേയിലാണ് ലോകകപ്പിൻ്റെ ആവേശമുയർത്തിയ ഫാൻസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നടന്നത്.
ലോകകപ്പിൽ പങ്കെടുക്കുന്ന പ്രമുഖ രാജ്യങ്ങളുടെ പേരിൽ വിവിധ കോളജ് അലുംനി അംഗങ്ങൾ ടീമുകളായി അണിനിരന്ന ചാമ്പ്യൻഷിപ്പിൽ മികച്ച മത്സരവീര്യവും കായികമികവും പ്രകടമായി.
ഇത്തവണത്തെ ലോകകപ്പിൽ പങ്കെടുക്കുന്ന പ്രമുഖ രാജ്യങ്ങളായ അർജന്റീന, ഫ്രാൻസ് , ബ്രസീൽ, സ്പെയിൻ, പോർച്ചുഗൽ, നെതർലാൻഡ്സ്,ഇംഗ്ലണ്ട്,ജർമനി എന്നിങ്ങനെ എട്ട് ടീമുകളുടെ പേരുകളിലാണ് ടീമുകൾ മത്സരത്തിനിറങ്ങിയത്. വിവിധ കോളജ് അലുംനി അംഗങ്ങൾ ചേർന്നാണ് ഓരോ രാജ്യത്തെയും പ്രതിനിധീകരിക്കുന്ന ടീമുകൾ രൂപീകരിച്ചത്.
രാത്രി എട്ട് മണിക്കാരംഭിച്ച മത്സരം ഞായർ പുലർച്ചെയാണ് സമാപിച്ചത്. തങ്ങൾ ആരാധിക്കുന്ന ടീമുകളെ പ്രോത്സാഹിപ്പിക്കാൻ ലോകക്കപ്പിന്റെ ആവേശവുമായി നൂറുകണക്കിന് ഫുട്ബോൾ പ്രേമികൾ മൈതാനത്തിലെത്തി. അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി ജോസഫ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ, ട്രഷറർ രാജേഷ് പിള്ള,
വൈസ് പ്രസിഡന്റ് ലക്ഷ്മി അരവിന്ദ്, ഡയറക്ടർ ബോർഡ് മെമ്പർമാരായ സുനിൽ കുമാർ ആർ, ഗിരീഷ് മേനോൻ, വിൻസന്റ് വലിയ വീട്ടിൽ, മുനീർ സി എൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബ്രസീലിനെ പരാജയപ്പെടുത്തിയാണ് നെതർലാൻഡ്സ് ടീം ചാമ്പ്യൻമാരായത്. ലൂസേഴ്സ് ഫൈനലിൽ അർജന്റീന മൂന്നാം സ്ഥാനവും, ജർമ്മനി നാലാം സ്ഥാനവും സ്വന്തമാക്കി. ഓരോ മത്സരവും ആവേശം നിറഞ്ഞതായിരുന്നുവെന്നും ടീമുകൾ മികച്ച കായികമികവും കൂട്ടായ്മയും പ്രകടിപ്പിച്ചതായും സംഘാടകർ അറിയിച്ചു.
കേരളത്തിലെ വിവിധ കോളജുകളിലെ മുൻവിദ്യാർത്ഥികളെ ഒരേ വേദിയിൽ ഒന്നിപ്പിക്കുകയും സൗഹൃദവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് അക്കാഫ് അസോസിയേഷൻ ഈ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. വിവിധ കോളജ് അലുംനി അംഗങ്ങളുടെ സജീവ പങ്കാളിത്തം പരിപാടിയുടെ വിജയത്തിൽ ശ്രദ്ധേയമായി.
വിജയികൾക്ക് ട്രോഫികളും സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. അക്കാഫ് സ്പോർട്സ് ക്ലബ്ബ് കൺവീനർ രമേഷ് നായർ, സി പി മുഹമ്മദ്, സ്റ്റീഫൻ ജോസഫ് എന്നിവർ ചാമ്പ്യൻഷിപ്പിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button