Dubai: +971506749971, India: +919746311413, kmabbas@gmail.com

World

ഫ്ലേം

ട്രീ

വിമാനത്താവളത്തിൽ വസന്തമൊരുക്കി ‘ഫ്ലേം ട്രീ സീസൺ’

ദുബൈ : വേനലിന്റെ വരവറിയിച്ച് തെരുവുകളിലും പാർക്കുകളിലും ചുവപ്പും ഓറഞ്ചും പടർത്തി ‘ഫ്ലേം ട്രീ’ പൂത്തുലയുന്നു.ആ സൗന്ദര്യം ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും പടരുന്നു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് വിമാനത്താവളത്തിലെ ടെർമിനൽ 3-ൽ ഒരുക്കിയ പ്രത്യേക ‘ഫ്ലേം ട്രീ സീസൺ’ കമ്മ്യൂണിറ്റി സംരംഭം അന്താരാഷ്ട്ര യാത്രികർക്ക് പുത്തൻ ദൃശ്യാനുഭവവും സ്വീകരണവുമാണ് സമ്മാനിക്കുന്നത്.
സാംസ്കാരിക ആകർഷണവും ഊർജ്ജസ്വലമായ സ്വത്വവും പ്രതിഫലിപ്പിക്കുന്നതാണ് ഈ പുതിയ സംരംഭം. വിമാനത്താവളത്തിൽ എത്തുന്ന പ്രവാസികളെയും സഞ്ചാരികളെയും നഗരത്തിന്റെ പ്രകൃതിഭംഗിയിലേക്ക് വരവേൽക്കുകയാണ് ഇതിന്റെ ലക്ഷ്യം.

പാസ്‌പോർട്ടിൽ ചുവപ്പ് പൂക്കൾ

ഫ്ലേം ട്രീ സീസണിന്റെ ഭാഗമായി ടെർമിനൽ 3-ൽ എത്തുന്ന യാത്രികരുടെ പാസ്‌പോർട്ടുകളിൽ ഈ സീസണിന്റെ ഓർമ്മയ്ക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത ‘ഫ്ലേം ട്രീ’ മുദ്ര പതിപ്പിച്ചു നൽകുന്നുണ്ട്. ഒപ്പം എമിഗ്രേഷൻ കൗണ്ടറുകളിലെ ഉദ്യോഗസ്ഥർ തങ്ങളുടെ ഔദ്യോഗിക വസ്ത്രത്തിൽ ഫ്ലേം ട്രീ പൂക്കളുടെ ബാഡ്ജുകൾ ധരിച്ചാണ് യാത്രികരെ സ്വീകരിക്കുന്നത്.
യാത്രക്കാരായ കുട്ടികൾക്കായി ആകർഷകമായ തീം കളറിംഗ് പാസ്‌പോർട്ടുകളും കഥാപുസ്തകങ്ങളും ജിഡിആർഎഫ്എ അധികൃതർ വിതരണം ചെയ്യുന്നുണ്ട്.യാത്രികർക്ക് വിതരണം ചെയ്യുന്ന പ്രത്യേക ഗൈഡിൽ ഈ സീസണിൽ ദുബൈയിൽ സന്ദർശിക്കേണ്ട പ്രധാന സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏപ്രിൽ മുതൽ ജൂലൈ വരെ നീളുന്ന ഫ്ലേം ട്രീ പൂക്കാലം ജീവിതശൈലിയുടെ തന്നെ ഭാഗമാണ്. മഡഗാസ്കറിൽ ജൻമം കൊണ്ട ഈ വൃക്ഷം കുറഞ്ഞ ജലോപയോഗത്തിൽ വളരുന്നതും കടുത്ത വേനലിലും നഗരത്തിന് തണലും കുളിർമയും നൽകുന്നതുമാണ്. ജിഡിആർഎഫ്എ നടപ്പിലാക്കുന്ന ഇത്തരം സർഗ്ഗാത്മകമായ ഇടപെടലുകൾ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button