Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

അൽഖലീജ്

സ്ട്രീറ്റ്

അൽ ഖലീജ് സ്ട്രീറ്റ് തുരങ്കപാത നിർമാണം 80% പൂർത്തിയായി

ദുബൈ Iദുബൈ നഗരത്തിൽ വൻ നിർമാണമായ അൽ ഖലീജ് സ്ട്രീറ്റ് ടണൽ പ്രോജക്റ്റിന്റെ 80% പൂർത്തിയാക്കിയതായി ആർ ടി എ ചെയർമാൻ മതർ അൽ തായർ അറിയിച്ചു.ഓരോ ദിശയിലും മൂന്ന് വരികളായി 1,650 മീറ്റർ തുരങ്കപാതയാണിത്. ഇൻഫിനിറ്റി ബ്രിഡ്ജിനും ദേരയ്ക്കും ഇടയിൽ സുഗമമായ ഗതാഗതം ഉറപ്പാക്കുന്നു.ഇരു ദിശകളിലേക്കും മണിക്കൂറിൽ 12,000 വാഹനങ്ങൾക്കു എത്തിച്ചേരാം.കെയ്‌റോ സ്ട്രീറ്റിലെയും അൽ വുഹൈദ സ്ട്രീറ്റിലെയും റൗണ്ട്എബൗട്ടുകൾ സിഗ്നലൈസ്ഡ് ഇന്റർസെക്ഷനുകളായി മാറുന്നുമുണ്ട് . അബു ഹൈൽ , അൽ വുഹൈദ, അൽ മംസാർ, ദുബൈ ഐലൻഡ് , വാട്ടർഫ്രണ്ട് മാർക്കറ്റ്, അൽ ഹംരിയ തുറമുഖം എന്നിവയ്ക്ക് സേവനം നൽകുന്നതിനുള്ള പദ്ധതിയാണിത്.നിർമാണം ആരംഭിച്ചതിനുശേഷം 8 ദശലക്ഷം ജോലി സമയം രേഖപ്പെടുത്തി.14 സംഘങ്ങളായി 1,591 ജീവനക്കാരുണ്ട് .സ്ഥലത്ത് വിന്യസിച്ചിരിക്കുന്ന 221 യന്ത്രസാമഗ്രികളുടെയും ഉപകരണങ്ങളുടെയും പിന്തുണയോടെയാണ് നിർമാണം.ദേര ഇൻഫിനിറ്റി ബ്രിഡ്ജ് റാമ്പിന്റെ അവസാനത്തിൽ നിന്ന് അൽ ഖലീജ് സ്ട്രീറ്റിന്റെയും അൽ വുഹൈദ സ്ട്രീറ്റിന്റെയും ഇന്റർസെക്ഷൻ വരെയാണ് തുരങ്കം. അൽ ശിന്ദഗ കോറിഡോർ മെച്ചപ്പെടുത്തൽ പദ്ധതിയുടെ ഘട്ടങ്ങൾ പൂർത്തിയാക്കുക, ഇടനാഴിയിലെ വികസനവുമായി മുന്നോട്ട് പോകുക, ജനസംഖ്യാ വളർച്ചയുടെ ആവശ്യങ്ങൾ നിറവേറ്റുക എന്നിവ ലക്ഷ്യമിട്ട് ഭരണ നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾക്കനുസൃതമായാണ് പദ്ധതി നടപ്പിലാക്കുന്നത്. 13 കിലോമീറ്റർ നീളമുള്ള ശിന്ദഗ ഇടനാഴിയിൽ 15 കവലകളുടെ വികസനവും ഉൾപ്പെടുന്നു. 2030 ആകുമ്പോഴേക്കും ഈ പദ്ധതി ഒരു ദശലക്ഷം ആളുകൾക്ക് സേവനം നൽകുമെന്നും യാത്രാ സമയം 104 മിനിറ്റിൽ നിന്ന് 16 മിനിറ്റായി കുറയ്ക്കുമെന്നും കണക്കാക്കപ്പെടുന്നു.”
അൽ തായർ കൂട്ടിച്ചേർത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button