Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

മോദി

യു എ ഇയിൽ

ഇത് എൻ്റെയും രണ്ടാം വീട്
യു എ ഇയെക്കുറിച്ച് മോദി
അബൂദബിl” ഇത് എൻ്റെയും രണ്ടാം വീടാണ്” ബഹുരാഷ്ട്ര നയതന്ത്ര പര്യടനത്തിന്റെ ആദ്യ ചുവടുവയ്പ്പായി യു എ ഇയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.പൊതുവെ,യു എ ഇയിലുള്ള ഇന്ത്യൻ പ്രവാസികളെല്ലാവരും ഇങ്ങനെ പറയാറുണ്ടെങ്കിലും ഒരു പ്രധാനമന്ത്രി ആദ്യം.” ഞാൻ എന്റെ രണ്ടാമത്തെ വീട്ടിലേക്ക് എത്തിയിരിക്കുന്നു. ഈ വികാരം എന്റെ ജീവിതത്തിലെ ഒരു വലിയ മൂലധനമാണ്,” അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി ആയിരിക്കെ നിരവധി തവണ മോദി യു എ ഇയിലെത്തി.യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തു. പ്രധാനമന്ത്രി ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു . സന്ദർശന വേളയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ( സെപ ) കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും മോദിയും ചർച്ച ചെയ്തു.ഉഭയകക്ഷി സഹകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രതിനിധിതല ചർച്ചകൾ നടന്നു .
സമ്പദ്‌വ്യവസ്ഥ, നിക്ഷേപം, ഊർജ്ജം, ബഹിരാകാശം, ഭക്ഷ്യസുരക്ഷ, സാങ്കേതികവിദ്യ, നിർമിത ബുദ്ധി എന്നിവയുൾപ്പെടെ പ്രധാന മേഖലകളിലെ സഹകരണം കൂടുതൽ ആഴത്തിലാക്കാനുള്ള പ്രതിബദ്ധത ഇരു നേതാക്കളും ആവർത്തിച്ചു.
ഉഭയകക്ഷി സഹകരണത്തിലെ പുരോഗതി അവർ അവലോകനം ചെയ്തു .ആഗോള സമാധാനം, സുരക്ഷ, സമുദ്ര ഗതാഗത സ്ഥിരത, ഊർജ്ജ വിതരണങ്ങൾ എന്നിവയെക്കുറിച്ചും അവയുടെ പ്രത്യാഘാതങ്ങളെക്കുറിച്ചും അഭിപ്രായങ്ങൾ കൈമാറി . പ്രധാനമന്ത്രി മോദിയെ വഹിച്ചുകൊണ്ടുള്ള വിമാനം യുഎഇ വ്യോമാതിർത്തിയിൽ പ്രവേശിച്ചപ്പോൾ, സൈനിക വിമാനങ്ങളുടെ ഒരു നിര തന്നെ അതിനെ സ്വീകരിച്ചു. അബുദബി വിമാനത്താവളത്തിൽ സ്വീകരിക്കാൻ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേരിട്ടെത്തി . ഇതിന് മോദി പ്രത്യേക നന്ദി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button