Dubai: +971506749971, India: +919746311413, kmabbas@gmail.com

World

നഴ്‌സ്

ദിനം

750-ലധികം നഴ്സുമാർക്ക് ആദരം

ദുബൈ : അന്താരാഷ്ട്ര നഴ്സസ് ഡേയോടനുബന്ധിച്ച്, വിവിധ ആശുപത്രികളിലും ക്ലിനിക്കുകളിലും സേവനമനുഷ്ഠിക്കുന്ന നഴ്സുമാരെ എം എസ് എസ് ആദരിച്ചു. ആസ്റ്റർ ഹോസ്പിറ്റൽ,സുലേഖ ഹോസ്പിറ്റൽ ,അൽ തദാവി ഹോസ്പിറ്റൽ ,ഇന്റർനാഷണൽ മോഡേൺ ഹോസ്പിറ്റൽ ,അൽ നൂർ ക്ലിനിക് ,എന്നിവിടങ്ങളുൾപ്പെടെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലായിരുന്നു നടന്നത്. നഴ്സുമാരുടെ സേവനത്തിന് സമൂഹത്തിന്റെ ആദരവും നന്ദിയും അറിയിക്കുന്നതായിരുന്നു പരിപാടികളുടെ പ്രധാന ലക്ഷ്യം.
നഴ്സുമാരുടെ നിസ്സീമമായ സേവനം ഒരു രോഗിയുടെ ശാരീരിക ആരോഗ്യത്തെ മാത്രമല്ല, ഒരു കുടുംബത്തിന്റെ മാനസിക ശക്തിയെയും ഉയർത്തുന്നതാണ്” എന്ന് എംഎസ്എസ് ചെയർമാൻ ഫയാസ് അഹമ്മദ് ചടങ്ങിൽ പറഞ്ഞു. ആരോഗ്യരംഗത്തിന്റെ നട്ടെല്ലായി പ്രവർത്തിക്കുന്ന നഴ്സുമാരുടെ സേവനം സമൂഹം എല്ലായ്പ്പോഴും വിലമതിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എംഎസ്എസ് ജനറൽ സെക്രട്ടറി ഷജിൽ ഷൗക്കത്ത്,എംഎസ്എസ് വിമൺ എംപവർമെന്റ് ടീം അംഗമായ ഡോ. അമൽ അബു കുവൈക്‌ എന്നിവർ വിവിധ ആശുപത്രികളിലെ ആദരവ് പരിപാടികൾക്ക് നേതൃത്വം നൽകി.
സ്നേഹവും കരുണയും സമർപ്പണവും കൊണ്ട് മനുഷ്യസേവനത്തിന്റെ മഹത്തായ മാതൃകയായി നിലകൊള്ളുന്ന നഴ്സുമാർക്കും
എംഎസ്എസ് വനിതാ വിംഗ് ഭാരവാഹികൾ ചടങ്ങിൽ നന്ദി അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button