തിരുവനന്തപുരംlഗസ്സയ്ക്കു വേണ്ടിയുള്ള ഹമാസ് പോരാട്ടത്തെ ഭീകരപ്രവർത്തനമായി കാണാനാകില്ലെന്ന് പ്രമുഖ ഇംഗ്ലീഷ് മാധ്യമ പ്രവർത്തകൻ സ്റ്റാൻലി ജോണി . തിരുവനന്തപുരത്ത് നിയമസഭാ പുസ്തക മേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .ഗസ്സയെ വർഷങ്ങളായി ഇസ്രാഈൽ നശിപ്പിച്ചു കൊണ്ടിരിക്കുന്നു . ഇത്തവണ ലക്ഷത്തോളം പേരാണ് കൊല്ലപ്പെട്ടത് . രണ്ട് ലക്ഷത്തിലധികം പേർക്കു പരിക്കേറ്റു . ഫലസ്തീനിൽ , വെസ്റ്റ് ബേങ്കിലും ഇസ്രാഈലിൻ്റെ യാത്രാ നിയന്ത്രണങ്ങളുണ്ട് . ഫലസ്തീനികളെ ഇസ്രാഈൽ സൈന്യം ബന്ദിയാക്കി വെച്ചിരിക്കുന്നു – സ്റ്റാൻലി പറഞ്ഞു
0 6 Less than a minute



