മുമ്പൊരിക്കൽ,ഏതോ ആവശ്യത്തിന് എത്തിയപ്പോഴാണ് കൊച്ചിയിൽ നിന്ന് ഒരു ” കഥ” കിട്ടിയത് . അങ്ങിനെ, കൊച്ചി ” മൂന്നാമത്തെ നഗരം ” ആയി. വർഷങ്ങൾക്കു മുമ്പാണത് .അന്ന് മെട്രോ,ലുലു മാൾ ഒന്നുമുണ്ടായിരുന്നില്ല. ഈച്ചയും കൊതുകും ഇരമ്പിയാർക്കുന്നുണ്ടായിരുന്നു.നഗരവിഭ്രാന്തി കൊച്ചിയെ പിടി കൂടുന്നേ ഉണ്ടായിരുന്നുള്ളൂ .എങ്കിലും ബഷീറിനെയും സാനുമാഷെയും എം എം ലോറൻസിനെയും മറ്റും ഓർക്കുന്ന ഇടങ്ങൾ പാതയോരങ്ങളിൽ കാണാമായിരുന്നു .ഇന്ന് ആഗോള നഗരമാകാൻ വെമ്പുന്ന നിർമിതികൾ. വാട്ടർ മെട്രോ.കൂറ്റൻ ആശുപത്രികൾ . പഴയ മുംബൈ നഗരം കണക്കെ വടക്കേ ഇന്ത്യക്കാർ കലപില കൂട്ടുന്ന റെയിൽവേ സ്റ്റേഷനുകൾ . വിദേശ രാജ്യങ്ങളിൽ നിന്ന് സഞ്ചാരികൾ ധാരാളമെത്തുന്നു. എറണാകുളം നോർത്തിൽ വെച്ചാണ് സ്ലോവേന്യക്കാരനായ ബൊറൂത്ത് സെങ്കിനെ കാണുന്നത് . സ്ലോവേന്യയിൽ മഞ്ഞു കാലമാണ് . എല്ലാ മഞ്ഞുകാലത്തും രാജ്യത്തു നിന്ന് ഉഷ്‌ണ രാജ്യത്തേക്കെത്തും . കേരളമാണ് ഇഷ്ടം . പല തവണ ഇവിടെ വന്നു . യൂറോപ്പിൻ്റെ സോഷ്യലിസ്റ്റ് സ്വഭാവം നഷ്ടപ്പെട്ടത് വല്ലാതെ ദുഃഖിപ്പിക്കുന്നുവെന്ന് പറഞ്ഞു. സ്ലോവേന്യയയിൽ പണിശാലകളൊക്കെ അടച്ചു പൂട്ടിക്കൊണ്ടിരിക്കുന്നു . മാർഷൽ ടിറ്റോയുടെ കാലത്തെ സ്ലോവേന്യയല്ല . സമൂഹം ചിതറി . ഭരണകൂ ടങ്ങൾ ഉത്തരവാദിങ്ങൾ മറക്കുന്നു . ” നിങ്ങളുടെ കേരളം നല്ലതാണ് . നല്ല ഭക്ഷണം . യാത്രാ സൗകര്യങ്ങൾ … ”
മെട്രോ പാത ദുബൈ നഗരത്തെ മുന്നിൽ കൊണ്ടുവന്നു നിർത്തി . ദുബൈ ജീവിതംഇപ്പോൾ മെട്രോ യാത്രകളെ ചുറ്റിപ്പറ്റി നിൽക്കുന്നു .മെട്രോ യാത്രയുടെ നടപടിക്രമങ്ങൾ അത് കൊണ്ട് എവിടെയും പരിഭ്രാന്തനാക്കുന്നില്ല . ടൗൺ ഹാൾ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറി . ബോഗിയിൽ നിറയെ യാത്രക്കാർ . ദുബൈയിൽ വേൾഡ് ട്രേഡ് സെൻ്ററിൽ ആഗോള പ്രദർശനമുണ്ടെങ്കിൽ മെട്രോയിൽ കയറുക ദുഷ്കരം . കൊച്ചിയും ആ വഴിയിലുടെ സഞ്ചരിക്കും . വലിയ കൺവെൻഷൻ സെൻ്ററുകൾ യാഥാർഥ്യമായല്ലോ ? യാത്രക്കിടയിൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് തുറന്നു . രാംമോഹൻ്റെ വെബിനിവേശം . രാംമോഹൻ ദുബൈ , കൊച്ചി ഉഭയ ജീവിയായിരുന്നു . കെ എം എ
0 23 1 minute read



