Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

ഇ പി

തെളിമ

ദുബൈlകട്ടൻചായയും പരിപ്പു വടയും എന്നത് വലിയ രാഷ്ട്രീയ ഗൂഢാലോചനയായിരുന്നുവെന്ന് സി പി ഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ . അക്കാലത്ത് ഞാൻ ആത്‌മകഥ പകുതി പോലും എഴുതിക്കഴിഞ്ഞിരുന്നില്ല.ഇത് ആരോ ചോർത്തി ഡി സി ബുക്ക്‌സിന് നൽകി.ഉപതിരഞ്ഞെടുപ്പ് കാലമായിരുന്നു. കട്ടൻചായയും പരിപ്പുവടയും എന്ന പേരിൽ എൻ്റെ ആത്മകഥ ഉടൻ പ്രസിദ്ധീകരിക്കുന്നുവെന്ന് കേരളത്തിലെ പ്രസാധകർ പ്രഖ്യാപനം നടത്തി.പാർട്ടിക്കെതിരെ പരാമർശം അതിലുണ്ടെന്നും അവർ പ്രചരിപ്പിച്ചു. തിരഞ്ഞെടുപ്പിൽ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമമായിരുന്നു അത് . ഞാൻ ഡി സി രവിയെ വിളിച്ചു. അദ്ദേഹം ഷാർജയിലായിരുന്നു . അദ്ദേഹം അന്വേഷിക്കാമെന്ന് പറഞ്ഞു . ഡി സി ബുക്ക്സിലെ ഒരു എഡിറ്റർ ബോധപൂർവം ചെയ്ത ചതിയാണെന്ന് പിന്നീട് കണ്ടെത്തി. പ്രസാധകർ എന്നോട് ക്ഷമാപണം നടത്തിയതിനാൽ കേസുമായി മുന്നോട്ടു പോയില്ല . പി എം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചതിൽ ജാഗ്രതക്കുറവുണ്ട് . വിവാദത്തിന് ഇട വരുത്തരുതായിരുന്നു . എന്നാൽ കേന്ദ്ര വിദ്യാഭ്യാസ നയം ഒരു തരത്തിലും നടപ്പാക്കില്ല . അദ്ദേഹം പറഞ്ഞു . ദുബൈയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . വനിത വിനോദ് അധ്യക്ഷം വഹിച്ചു . റോയ് റാഫേൽ , യാസർ അറഫാത്ത് സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button