ഓട്ടിസം ബാധിച്ച കുട്ടികൾ പെരുകുന്നു
ദുബൈIഓട്ടിസം ബാധിച്ച കുട്ടികൾ പെരുകി വരികയാണെന്ന് ദുബൈയിലെ ചികിത്സാ വിദഗ്ധയും ജൂവൽ റിഹാബിലൈറ്റേഷൻ മോളിക്യൂലർ ശാസ്ത്രജ്ഞയുമായ ഡോ.ജെൻസി ബ്ലെസൺ പറഞ്ഞു.കുട്ടികൾ സ്ക്രീനിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് കൊണ്ട് തിരിച്ചറിയാൻ വൈകുന്നു.വിദ്യാലയത്തിൽ ചേർക്കാൻ കൊണ്ടുപോകുമ്പോഴാണ് അക്ഷരങ്ങൾ വഴങ്ങാത്ത പ്രശ്നം രക്ഷിതാക്കളുടെ ശ്രദ്ധയിൽപെടുന്നത്.വെർച്വൽ ഓട്ടിസമാണ് മിക്ക കുട്ടികളിലും കണ്ടുവരുന്നത്.100 ൽ 40 കുട്ടികൾ ഓട്ടിസത്തിന് അടിമയാകുന്നു.മാതാപിതാക്കളിൽ അവബോധമുണ്ടാക്കുകയാണ് അടിസ്ഥാന ആവശ്യം-അവർ വ്യക്തമാക്കി.ഇതിനു വേണ്ടി ആപ്പ് തയാറാക്കിയിട്ടുണ്ടെന്നും അവർ അറിയിച്ചു. പലരും ഓട്ടിസം സ്പെക്ട്രം ഡിസോർഡറും വെർച്വൽ ഓട്ടിസവും തമ്മിൽ കുഴയ്ക്കുന്നു. വെർച്വൽ ഓട്ടിസം ഉണ്ടാകുന്നത് അധികം സ്‌ക്രീൻ സമയം കാരണമാണ് . ഓട്ടിസം പോലുള്ള ലക്ഷണങ്ങൾ കാണിച്ചാലും, നേരത്തെ തിരിച്ചറിഞ്ഞാൽ ഈ അവസ്ഥയിൽ നിന്ന് കുട്ടികളെ തിരികെ കൊണ്ടുവരാൻ സാധിക്കും. മാതാപിതാക്കൾ ഈ അവസ്ഥ മനസിലാക്കണം . ലളിതമായൊരു ആപ്പ് ഞങ്ങൾ വികസിപ്പിച്ചിട്ടുണ്ട്.കുട്ടികൾക്ക് വികസന വൈകല്യമുണ്ടെന്ന് തിരിച്ചറിയുന്നത് പലപ്പോഴും സ്കൂൾ തുടങ്ങാനുള്ള സമയത്താണ്. ഇതുമൂലം സ്കൂൾ അഡ്മിഷനിൽ ബുദ്ധിമുട്ടുകളും കുടുംബങ്ങൾക്ക് അധികവും ഉണ്ടാകാറുണ്ട്.
ഈ പ്രശ്നം പരിഹരിക്കാൻ, ഞങ്ങൾ സ്കൂൾ റെഡിനെസ് അസസ്മെൻ്റ് ആപ്പ് വികസിപ്പിച്ചിട്ടുണ്ട്.3 മുതൽ 6 വയസ്സ് വരെയുള്ള കുട്ടികൾക്കായി തയ്യാറാക്കിയ ലളിതവും വേഗത്തിലുള്ളതുമായ ഒരു ഉപകരണമാണിത്. വെറും 5 മിനിറ്റിനുള്ളിൽ, മാതാപിതാക്കൾക്ക് 8 പ്രധാന വികസന മേഖലകളിൽ 24 എളുപ്പമുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാം. ഇതിലൂടെ കുട്ടി സ്കൂളിന് തയ്യാറാണോ എന്ന് മനസ്സിലാക്കാം.
ഇത് ഒരു ചെറിയ തുടക്കമായിരുന്നാലും, വലിയ മാറ്റത്തിന് വഴിയൊരുക്കും. മാതാപിതാക്കൾക്ക് ശരിയായ സമയത്ത് വേണ്ട നടപടികൾ എടുക്കാനും, കുട്ടിക്ക് ആവശ്യമായ പിന്തുണ നൽകാനും ഈ ആപ്പ് സഹായിക്കും. കുഞ്ഞിൻ്റെ വളർച്ചയും വികാസവും വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ പരിശോധിക്കാനാകുന്ന ലളിതമായൊരു ആപ്പ് ചൈൽഡ് എസ്കോർട്ട് ആപ്പ്. 4 മാസം പ്രായമുള്ള കുഞ്ഞായാലും, 8 വയസ്സുള്ള കുട്ടിയായാലും അവരുടെ ചലനം, പഠനം, സാമൂഹിക കഴിവുകൾ തുടങ്ങിയ പ്രധാന മേഖലകളിൽ വയസിന് അനുയോജ്യമായ നാഴികക്കല്ല് കൈവരിച്ചിട്ടുണ്ടോ മാതാപിതാക്കൾക്ക് ഫോൺ വഴി തന്നെ പരിശോധിക്കാം. ഇതിലൂടെ കുഞ്ഞിന് അധിക ശ്രദ്ധ വേണമോ എന്ന് നേരത്തെ തന്നെ മനസ്സിലാക്കി നടപടി സ്വീകരിക്കാം. ഒരു ചെറിയ “ചെക്ക്-അപ്പ്” പോലെ തന്നെയാണ് ഈ ആപ്പ്-അവർ പറഞ്ഞു.ഡോ.ജെയിംസൺ സാമുവൽ,ശൈഖ അലി അൽ കഅ്ബി പങ്കെടുത്തു



