Dubai: +971506749971, India: +919746311413, kmabbas@gmail.com

World

എം എ യൂസുഫലിക്ക്

കുവൈത്താദരം

കുവൈത്ത് സിറ്റി:കുവൈത്തിൻ്റെ ആദ്യ ഗോൾഡൻ വിസ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫലിക്ക്. ഉയർന്ന നിലവാരമുള്ള നിക്ഷേപം ആകർഷിക്കുന്നതിനും ഇക്കാര്യത്തിൽ കുവൈത്തിൻ്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുമുള്ള ഒരു പ്രധാന ചുവടുവയ്പ്പായി ഈ സംരംഭത്തെ വിശേഷിപ്പിച്ചുകൊണ്ട്, ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അൽ സബാഹ് ദീർഘതാമസ വിസ കൈമാറി . സുസ്ഥിരവും നിക്ഷേപക സൗഹൃദപരവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും രാജ്യത്തിന്റെ ദീർഘകാല സാമ്പത്തിക വികസനത്തെ പിന്തുണയ്ക്കുന്നതിനുമൊപ്പം ബിസിനസുകൾക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാനുള്ള കുവൈത്തിൻ്റെ പ്രതിബദ്ധതയാണ് ഗോൾഡൻ റെസിഡൻസി പ്രതിഫലിപ്പിക്കുന്നതെന്ന് ശൈഖ് ഫഹദ് പറഞ്ഞു.
വികസിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക ആവശ്യങ്ങൾക്കനുസരിച്ച് സർക്കാർ അതിന്റെ സംവിധാനങ്ങളും നടപടിക്രമങ്ങളും പുതുക്കുകയാണ് .യോഗ്യരായ വിദേശ നിക്ഷേപകർക്കും അവരുടെ അടുത്ത കുടുംബാംഗങ്ങൾക്കും 15 വർഷം വരെ താമസാനുമതി നേടാൻ ഗോൾഡൻ വിസ അനുവദിക്കും .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button