ദുബൈIഭരണഘടനയാണ് തൻ്റെ വ്യക്തിപരമായ രാഷ്ട്രീയമെന്ന് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി.രാഷ്ട്രീയ ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ചില കഥാപാത്രങ്ങളെ സ്വീകരിക്കുന്നതെന്ന് നടി നിഖിലാ വിമൽ.പുതിയ ചിത്രമായ അനന്തൻകാടിൻ്റെ പ്രമോഷൻ ഭാഗമായി ദുബൈയിലെത്തിയ അവർ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.”അനന്തൻ കാട് സിനിമയിൽ രാഷ്ട്രീയമുണ്ട്. തൊണ്ണൂറുകളിലെ തിരുവനന്തപുരത്തിൻ്റെ സംഘർഷമാണ് പ്രധാനമായും പറയുന്നത്.എന്നാൽ എമ്പുരാൻ പോലുള്ള സിനിമയല്ല”മുരളിഗോപി പറഞ്ഞു.അനന്തൻ കാട്ടിലേത് ചെറിയ വേഷമാണെങ്കിലും തൻ്റെ രാഷ്ട്രീയത്തിന് എതിരായ കഥാപാത്രമല്ലെന്ന് നിഖില പറഞ്ഞു.മുഖ്യനടൻ ആര്യ,നടി ദേവി ,നിർമാതാവ് വിനോദ് കുമാർ പങ്കെടുത്തു
0 2 Less than a minute



