ട്രേഡ് സെൻ്ററിന് സമീപം 500 മീറ്റർ പാലം തുറന്നു
ദുബൈ l അൽ ബദായിൽ നിന്ന് ശൈഖ് റാശിദ് , അൽ മുസ്തക്ബാൽ സ്ട്രീറ്റുകളിലേക്കുള്ള പുതിയ 500 മീറ്റർ പാലം ആർ ടി എ തുറന്നു. വേൾഡ് ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് വികസന പദ്ധതിയുടെ ഭാഗമാണ് പുതിയ പാലം .റോഡ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും റോഡ് ശൃംഖലയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ പാലം .വേൾഡ് ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് വികസന പദ്ധതിയുടെ ഭാഗമാണ് . അൽ ബദായിൽ നിന്ന് ഡിസംബർ 2 സ്ട്രീറ്റിന് പുറത്തേക്കുള്ള ഗതാഗതം സുഗമമാക്കുക എന്നതാണ് ഈ പാലത്തിന്റെ ലക്ഷ്യം. പ്രധാന ഗതാഗത ഇടനാഴികളിലൊന്നായ ശൈഖ് സായിദ് റോഡിന് സമീപമുള്ള സുപ്രധാന സ്ഥാനം കാരണം ഈ പ്രദേശത്തിന് തന്ത്രപരമായ പ്രാധാന്യമുണ്ട്.
0 1 Less than a minute




