Dubai: +971506749971, India: +919746311413, kmabbas@gmail.com

Middle east

ഗാനം

തൊഴിലാളികൾക്ക്

തൊഴിലാളികളുടെ ഐക്യദാർഢ്യഗാനം പുറത്തിറക്കി

ദുബൈ : ദുബൈയുടെ ഉയർച്ചയ്ക്ക് പിന്നിൽ അധ്വാനവും വിയർപ്പും സമർപ്പിച്ച തൊഴിലാളികളുടെ മനസ്സിനെയും ഐക്യദാർഢ്യത്തെയും ഉയർത്തിക്കാട്ടുന്ന പ്രത്യേക ഗാനവുമായി ജി ഡി ആർ എഫ് എ രംഗത്ത്. അവരുടെ സ്നേഹവും പ്രതിബദ്ധതയും പ്രകടിപ്പിക്കുന്ന ഈ ഗാനം ഹിന്ദിയിലാണ് പുറത്തിറക്കിയിരിക്കുന്നത്.
ജി ഡി ആർ എഫ് എയുടെ ലേബർ റെഗുലേഷൻ ഡിപ്പാർട്മെന്റ് പുറത്തിറക്കിയ ഈ ഗാനത്തിന്റെ വീഡിയോ, നഗരത്തിന്റെ വളർച്ചയ്ക്ക് അടിസ്ഥാനം തീർത്ത തൊഴിലാളികളുടെ ജീവിതവും അവരുടെ മനസ്സിലെ വികാരങ്ങളും ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നു. അന്യദേശങ്ങളിൽ നിന്നെത്തി കഠിന സാഹചര്യങ്ങൾ അതിജീവിച്ച് സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാൻ പോരാടുന്ന അവരുടെ ജീവിതയാത്രയാണ് ഗാനത്തിന്റെ പ്രമേയം.
“ദുബൈക്കൊപ്പം ഞങ്ങൾ മുന്നോട്ട് കുതിക്കുന്നു” എന്ന ആശയം മുഴുവൻ ഗാനത്തിലും നിറഞ്ഞുനിൽക്കുന്നു. യുഎഇ ദേശീയ പതാകയുമേന്തി പ്രതിസന്ധികളെയും സംശയങ്ങളെയും അതിജീവിച്ച് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുന്ന ദുബായുടെ മനസും തൊഴിലാളികളുടെ അടങ്ങാത്ത മനോബലവും ഗാനത്തിന്റെ മുഖ്യസന്ദേശമായി ഉയർന്നുവരുന്നു.
തൊഴിലാളികളുടെ അമൂല്യമായ സംഭാവനയെ അംഗീകരിക്കുകയും അവരുടെ ആത്മാഭിമാനത്തെ ഉയർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത് ജി ഡി ആർ എഫ് എ അസിസ്റ്റന്റ് ഡയറക്ടറും, പെർമനന്റ് കമ്മിറ്റി ഓഫ് ലേബർ അഫേഴ്സ് ചെയർമാനും തഖ്‌ദീർ അവാർഡ് കമ്മിറ്റി ചെയർമാനുമായ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button