Dubai: +971506749971, India: +919746311413, kmabbas@gmail.com

Kerala

കൊട്ടി

കലാശം

കുമ്പള:കേരളത്തിൻ്റെ ഏറ്റവും വടക്കേ അറ്റത്തു, മഞ്ചേശ്വരം മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണ കലാശക്കൊട്ട് ഗംഭീരമായി.നിലവിലെ എം എൽ എ ലീഗിലെ എ കെ എം അശ്റഫ് ഉപ്പളയിൽ പ്രകടനം നയിച്ചു.ബി ജെ പിയിലെ കെ സുരേന്ദ്രൻ പെർളയിലും സി പി ഐ എമ്മിലെ ജയാനന്ദൻ മഞ്ചേശ്വരത്തും പ്രചാരണം നടത്തി.
ഇതിനിടെ,മഞ്ചേശ്വരം കാസർകോട് നിയമസഭാ മണ്ഡലങ്ങളിലെ ബൂത്തുകളിലെയും സ്വീകരണ, വിതരണ കേന്ദ്രങ്ങളിലെയും ഒരുക്കങ്ങൾ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ഐ എ എസ് സന്ദർശിച്ച് വിലയിരുത്തി. കാസർകോട് ഗവൺമെൻറ് കോളേജിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും വിവി പാറ്റും സൂക്ഷിച്ചിട്ടുള്ള സ്‌ട്രോങ് റൂമുകളും കലക്ടർ സന്ദർശിച്ച് പരിശോധിച്ചു.സംസ്ഥാനത്തെ ഒന്നാം നമ്പർ പോളിംഗ് ബൂത്ത് ആയ കുഞ്ചത്തൂർ ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ ബൂത്ത് ജില്ലാ കലക്ടർ സന്ദർശിച്ചു.മഞ്ചേശ്വരം മണ്ഡലത്തിലെ പ്രശ്ന ബാധിത ബൂത്തായ കണ്വതീർത്ഥഗവൺമെൻറ് എൽ പി സ്കൂൾ പോളിംഗ് സ്റ്റേഷനും കളക്ടർ സന്ദർശിച്ചു മഞ്ചേശ്വരം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുമായും ജില്ലാ കളക്ടർ സംസാരിച്ചു.മഞ്ചേശ്വരം തഹസിൽദാർ പി പ്രേംരാജ് സെക്ടറിൽ ഓഫീസർ ഹാരിസ് തുടങ്ങിയവരും കൂടെയുണ്ടായിരുന്നു
കാസർകോട് മണ്ഡലത്തിൽ പ്രശ്നബാധിത ബൂത്തിൽ ഉൾപ്പെട്ട ആലംപാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ചെർക്കള സെൻട്രൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പോളിംഗ് സ്റ്റേഷൻ മഞ്ചേശ്വരം മണ്ഡലത്തിലെ ബൂത്തുകളും ജില്ലാ കളക്ടർ സന്ദർശിച്ചു
എല്ലാ പോളിംഗ് സ്റ്റേഷനുകളിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് ഭാഷ ന്യൂനപക്ഷ മേഖലയിൽ കന്നടയിലും വിവരങ്ങൾ ലഭ്യമാക്കുമെന്ന് കളക്ടർ പറഞ്ഞു. പ്രശ്നബാധിത ബൂത്തുകളിൽ കൂടുതൽ കേന്ദ്ര സേനയെ നിയോഗിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്.വിതരണ കേന്ദ്രങ്ങളിലെ സന്ദർശനത്തിൽ
മഞ്ചേശ്വരം വിരണാധികാരി ഡെപ്യൂട്ടി കളക്ടർ എൽ ആർ വി രഘുമണി കാസർകോട് വരണാധികാരി ആർ ഡി ഒ ബിനു ജോസഫ് മറ്റു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ജില്ലാ കലക്ടറുടെ കൂടെ ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button