Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

ശമ്പളം

മുടക്കില്ല

കയ്യിൽ കാശില്ലാത്ത സ്ഥിതി വന്നാൽ ബാങ്കിൽ നിന്ന് ലോൺ എടുത്തെങ്കിലും ജീവനക്കാർക്ക് സമയത്ത് ശമ്പളം കൊടുക്കും : എം.എ യൂസുഫലി

ഗൾഫ് മേഖലയിൽ ഏത് സാഹചര്യമാണെങ്കിലും ലുലു ജീവനകാർക്ക് കൃത്യമായ ശമ്പളം സമയത്ത് നൽകുന്നതിൽ ഒരുമാറ്റവുമുണ്ടാകില്ലെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ യൂസുഫലി . ഫുജൈറയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ സമയത്ത് പതറാതെ നിൽക്കുന്നതാണ് നമ്മുടെ കടമയും ബാധ്യതയും. അവശ്യഉത്പനങ്ങൾ ഉപഭോക്താകൾക്ക് ഉറപ്പാക്കുന്നതിനൊപ്പം പ്രധാനമാണ് ജീവനകാർക്ക് സമയത്ത് ശമ്പളം കൊടുക്കുക എന്നത്. കൊറോണ സമയത്ത് പലകമ്പനികളും ശമ്പളം വെട്ടികുറച്ചെങ്കിലും ലുലു ജീവനകാർക്ക് ഒരു രൂപ പോലും കുറച്ചില്ല. കൊറോണ കാലത്ത് ബാങ്ക്ലോൺ എടുത്ത് വരെ കൃത്യമായി ശമ്പളം നൽകിയ സമയമുണ്ട്.
ഈ ഘട്ടത്തിലും സമയത്ത് ജീവനകാർക്ക് ശമ്പളം നൽകുന്നത് കൃത്യമായി തുടരും. നാട്ടിൽ ജീവനക്കാരുടെ കുടുംബം കാത്തിരിക്കുന്നത് ഇവിടെ നിന്ന് അയക്കുന്ന തുക പ്രതീക്ഷിച്ചാണ്. ആ പ്രതീക്ഷകൾക്ക് ഒരു കുറവും വരുത്താതെ തുടരും.
കയ്യിൽ കാശില്ലാത്ത സ്ഥിതി വന്നാൽ പോലും ബാങ്കിൽ നിന്ന് ലോൺ എടുത്തെങ്കിലും ജീവനകാർക്ക് സമയത്ത് ശമ്പളം കൊടുക്കും. അതിൽ ഒരു മാറ്റവുമുണ്ടാകില്ല.
എം.എ യൂസുഫലി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button