Dubai: +971506749971, India: +919746311413, kmabbas@gmail.com

National

മലബാർ

ഗോൾഡ്

ഇന്ത്യയിൽ 20 ദിവസത്തിനുള്ളില്‍ 20 പുതിയ ഷോറൂമുകള്‍ വരുന്നു

കോഴിക്കോട് : ലോകത്തിലെ വലിയ റെസ്‌പോണ്‍സിബിള്‍ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഇന്ത്യയില്‍ 20 ദിവസത്തിനുള്ളില്‍ 20 ഷോറൂമുകള്‍ ആരംഭിക്കും.ഇന്ത്യന്‍ ജ്വല്ലറി മേഖലയില്‍ നടക്കുന്ന ഏറ്റവും വേഗത്തിലുള്ളതും അസാധാരണവുമായ ഈ വിപുലീകരണ പദ്ധതിക്ക് 1580 കോടിയോളം രൂപയാണ് മുതല്‍ മുടക്കുന്നത്. ഇതിലൂടെ 725 ലധികം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും .20 പുതിയ ഷോറൂമുകള്‍ കൂടി ആരംഭിക്കുന്നതോടെ 14 രാജ്യങ്ങളിലായി മലബാര്‍ ഗോള്‍ഡ് & ഡയണ്ട്‌സിന്റെ ആകെ ഷോറൂമുകളുടെ എണ്ണം 445 ആയി ഉയരും. ഝാന്‍സി, കല്ലാകുറിച്ചി, ഗ്വാളിയോര്‍, ചിറ്റൂര്‍, ഹല്‍ദ്വാനി, തേനി, ജാംനഗര്‍, റാഞ്ചി, കൊല്‍ക്കത്ത വി ഐ പി റോഡ,് അലിഗഡ്, കെ ആര്‍ പുരം (ബെംഗളൂരു), വിശാഖപട്ടണത്തിലെ ഇനോര്‍ബിറ്റ് മാള്‍, കാഞ്ച്രപാര, സെറാംപൂര്‍, ഹുബ്ലിയിലെ ഗോകുല്‍ റോഡ്, മണിനഗര്‍, ഗുരുഗ്രാം സെക്ടര്‍ 14, ഹൈദരാബാദിലെ ജൂബിലി ഹില്‍സ് സംഗറെഡ്ഡി, ഗുവാഹത്തി എന്നിവിടങ്ങളിലാണ് വിപുലീകരണ പദ്ധതിയുടെ ഭാഗമായി പുതിയ ഷോറൂമുകള്‍ ആരംഭിക്കുന്നത്. വളര്‍ന്നു വരുന്ന ആഭരണ വിപണികളില്‍ ഇത് ബ്രാന്‍ഡിന്റെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തുന്നു.ആഗോള തലത്തില്‍ ഇന്ത്യയുടെ ഉയര്‍ച്ചയ്ക്ക് കരുത്തു പകരുന്നത് ജനങ്ങളുടെ ആത്മവിശ്വാസവും അഭിലാഷങ്ങളും സംരംഭകത്വ മനോഭാവവുമാണെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് പറഞ്ഞു. ’20 ദിവസത്തിനുള്ളില്‍ 20 ഷോറൂമുകള്‍ ആരംഭിക്കാനുള്ള തീരുമാനം രാജ്യത്തിന്റെ ദീര്‍ഘകാല വളര്‍ച്ചാ സാധ്യതകളിലുള്ള ഞങ്ങളുടെ ശക്തമായ വിശ്വാസത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. അതോടൊപ്പം തന്നെ ലോകോത്തര നിലവാരത്തിലുള്ള റീട്ടെയില്‍ ജ്വല്ലറി അനുഭവങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയ്ക്കും ഇത് അടിവരയിടുന്നു. വിശ്വാസവും മൂല്യങ്ങളും വ്യക്തമായ കാഴ്ചപ്പാടും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഉപഭോക്താക്കളിലും ജീവനക്കാരിലും ഞങ്ങള്‍ സേവിക്കുന്ന സമൂഹത്തിലും മികച്ച സ്വാധീനം സൃഷ്ടിക്കുകയെന്ന ലക്ഷ്യമാണ് ഞങ്ങളെ നയിക്കുന്നത്’ അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button