പ്രവാസി മാധ്യമ ഡയറക്ടറി പുറത്തിറക്കി
തിരുവനന്തപുരം l കേരള മീഡിയ അക്കാദമി തയ്യാറാക്കിയ ‘പ്രവാസി മാധ്യമ ഡയറക്ടറി ഐ ആൻഡ് പി ആർ ഡി സ്പെഷൽ സെക്രട്ടറി ’ ടി വി സുഭാഷ് ഐ എ എസ് പ്രകാശനം ചെയ്തു . ആദ്യകോപ്പി ടൈംസ് ഓഫ് ഇന്ത്യയുടെ തമിഴ്നാട് എഡിഷൻ റസിഡന്റ് എഡിറ്റർ അരുൺ റാം ഏറ്റുവാങ്ങി .അക്കാദമി ചെയർമാൻ ആർ എസ് ബാബു , നോർത്ത് അമേരിക്കയിൽ നിന്നു ഷിബു , ഗൾഫിൽ നിന്ന് കെ എം അബ്ബാസ് , സുരേഷ് വെള്ളിമുറ്റം പങ്കെടുത്തു . മറുനാടൻ മലയാളി മാധ്യമ പ്രവർത്തകരുടെ ചിത്രവും ലഘുവിവരണവുമാണ് ഡയറക്ടറിയിൽ.



