Dubai: +971506749971, India: +919746311413, kmabbas@gmail.com

Kerala

രവിപിള്ള

സ്കോളർഷിപ്പ്

തിരുവനന്തപുരം lഡോ.രവിപിള്ള അക്കാഡമിക് എക്സലൻസ് സ്കോളർഷിപ്പ് വിതരണം തിരുവനന്തപുരത്തിന് വിസ്മയമായി . 1500ലധികം കുട്ടികൾക്കാണ് നിശാഗന്ധി ഓഡിറ്റോറിയത്തിൽ പ്രമുഖരുടെ സാന്നിധ്യത്തിൽ സ്കോളർഷിപ്പ് വിതരണം ചെയ്തത് .എല്ലാ വർഷവും കുറഞ്ഞത് 10 കോടിരൂപ ഇതിനായി ചെലവ് ചെയ്യുമെന്ന് രവി പിള്ള പറഞ്ഞു . നോർക്കയുമായി സഹകരിച്ചാണിത് .50 വർഷത്തേക്കുള്ള തുക നീക്കി വെച്ചിട്ടുണ്ട് . 525 കോടി രൂപയാണ് ചെലവ് ചെയ്യുക . രവി പിള്ളയുടെ വിശാല മനസ്കതയെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു . മുഖ്യമന്ത്രിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത് .മന്ത്രി രാജൻ അധ്യക്ഷം വഹിച്ചു . മുൻമന്ത്രി രമേഷ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി . നടൻമാരായ മോഹൻലാൽ,മമ്മൂട്ടി എന്നിവർ വീഡിയോയിലൂടെ പിന്തുണ അറിയിച്ചു .ഏറെ അനന്ദനീയവും ആഹ്ളാദകരവുമാണ് ഈ ഉദ്യമമെന്ന് മോഹൻലാൽ പറഞ്ഞു. അനുപമ ഐ എ എസ് സ്വാഗതം ആശംസിച്ചു .നോർക്കയുമായി സഹകരിച്ച് 10 കോടി രൂപയുടെ സ്കോളർഷിപ്പാണ് ഇത്തവണ നൽകുകയെന്ന് രവി പിള്ള ലോക കേരള സഭയിൽ പ്രഖ്യാപിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button