Dubai: +971506749971, India: +919746311413, kmabbas@gmail.com

Kerala

മെഡി.

കോളേജ്

ഉക്കിനടുക്കയിലെ കാസർകോട് മെഡിക്കൽ കോളേജ് വികസനവുമായി ബന്ധപ്പെട്ട് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പ് വീഡിയോവിശദീകരണം പുറത്തിറക്കി.പത്തു വർഷത്തിനിടയിൽ ചെറുതല്ലാത്ത മുന്നേറ്റം നടത്തിയെന്ന് അവകാശപ്പെടുന്നു,ഉദ്യോഗസ്ഥർ.താമസിയാതെ അടിസ്ഥാന സൗകര്യ വികസനം പൂർത്തിയാകും. മെഡിക്കൽ കോളേജ് യാഥാർഥ്യമാകാൻ 2013ൽ സമരസമിതി പ്രക്ഷോഭം തുടങ്ങി.സമരസമിതിയിൽ എല്ലാ രാഷ്ട്രീയ പാർട്ടികളിലും പെട്ടവരുണ്ടായിരുന്നു. സാങ്കേതികമായി മെഡിക്കൽ കോളേജ് യാഥാർത്യമായി. എന്നാൽ പശ്ചാത്തലസൗകര്യവികസനം ഒച്ചിൻ്റെ വേഗതയിൽ.മെഡിക്കൽ കോളേജ് താൽക്കാലികമായി ജനറൽ ഹോസ്പിറ്റലിൽ തുടങ്ങി. എം ബി ബി എസിന് 50 സീറ്റുകളും ലഭിച്ചു. നെഴ്സിങ്ങ് കോഴ്സുകളും തുടങ്ങിയിട്ടുണ്ട്. അടിയന്തിരമായി വേണ്ടത് ഹോസ്പിറ്റൽ കെട്ടിടത്തിൻ്റെ പണി പൂർത്തിയാക്കലാണ്.കരാറുകരുമായിട്ടുണ്ടായിരുന്ന കേസുകൾ അവസാനിച്ചു എന്നാണറിയാൻ സാധിച്ചത്. ഇനി അതിൻ്റെ ഇലക്ട്രിക്കൽ, മെക്കാനിക്കൽ ടെൻഡർ നടപടികൾ പൂർത്തിയാക്കണം. ഹോസ്റ്റൽ കെട്ടിടങ്ങളുടെ നിർമ്മാണം ഊരാളുങ്കൽ സൊസൈറ്റി ഏറ്റെടുത്തു. ഇനി,ഇവിടേക്ക് അനുവദിച്ച തസ്തികളിലേക്ക് ഉദ്യോഗാസ്ഥരെ നിയമിക്കാനുള്ള നടപടിയും വേഗത്തിലാക്കേണ്ടതുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button