ഏഷ്യയിലെ വലിയ സാഹിത്യോത്‌സവം കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ കോഴിക്കോട്ട് തുടങ്ങി.ആദ്യദിവസം തന്നെ സദസുകൾ നിറഞ്ഞു കവിഞ്ഞു.ഡി സി ബുക്സിൻ്റെ ആഭിമുഖ്യത്തിലാണ് സാഹിത്യോത്സവം . ഇന്ത്യയിൽ അപരത്വം സൃഷ്ടിക്കാൻ ആർക്കും അവകാശമില്ലെന്ന് കവി സച്ചിദാനന്ദൻ പറഞ്ഞു.പുരാതന കാലത്ത് ആഫ്രിക്കയിൽ നിന്നും മധ്യ പൗരസ്ത്യ മേഖലകളിൽ നിന്നും അധിനിവേശം ഉണ്ടായി.അവരെല്ലാം പലതരം ഇന്ത്യ സൃഷ്ടിച്ചു .അതാണ് ഇന്നത്തെ ഇന്ത്യയെ രൂപപ്പെടുത്തിയത് ” ഗീതാ ഹരിഹരൻ , സബിത സച്ചി എന്നിവരും പങ്കടുത്തു . മലയാളത്തിൻ്റെ ഇക്കോ ഫിക്ഷനുകൾ എന്ന സെഷനിൽ അംബികാസുതൻ മാങ്ങാട് , സോണിയ റഫീഖ് , എം ജോഷിൽ സംസാരിച്ചു . ഷബ്ന മറിയം ഏകോപനം നിർവഹിച്ചു .
0 19 Less than a minute



