Dubai: +971506749971, India: +919746311413, kmabbas@gmail.com

Kerala

സംഘം

എവിടെ

മൊഗ്രാൽIകാസർകോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സത്തിൽ ഗ്രൂപ്പിനങ്ങളിൽ മത്സരിക്കാൻ ടീമുകൾ കുറവ്.പ്രഥമ ദിനത്തിൽ സ്റ്റേജ് ഒന്നിൽ വട്ടപ്പാട്ട് മത്സരത്തിന് ഒരു ടീം മാത്രമേ ഉണ്ടായിരുന്നുള്ളൂ.ഏറെ നേരം കാത്തിരുന്നിട്ടും പേരു നൽകിയ ടീമുകൾ എത്തിയില്ല.സമാപന ദിവസം ഹൈസ്കൂൾ വിഭാഗം സംഘ നൃത്തത്തിനും ടീമുകൾ കുറവ്.സംഘാടകർ നിരന്തരം അഭ്യർഥിച്ചിട്ടും കുറേ ടീമുകൾ എത്തിയില്ല.വിധികർത്താക്കളും കാണികളും കാത്തിരുന്നു മുഷിഞ്ഞു.സംഘ ഇനങ്ങളിൽ മത്സരിക്കാൻ വേഷത്തിനും മേക്കപ്പിനും മറ്റും പണച്ചെലവ് കൂടുതലാണെന്നതാകാം കാരണം.
എന്നിരുന്നാലും ചില നൃത്ത മത്സരങ്ങൾ ഉന്നത നിലവാരം പുലർത്തി.മൂന്ന് ദിവസ
ങ്ങളിലായിനടന്നുവന്ന കാസർകോട് റവന്യു
ജില്ലാകലാമാമാങ്കം പൂർണ്ണവിജയത്തിലെത്തിക്കാൻ നാട്ടുകാ
രുടെ പൂർണ്ണമായ സഹകരണം കൊണ്ട് കഴിഞ്ഞുവെന്ന് സംഘാടകസമിതി വിലയിരു
ത്തി.യുവതി യുവാക്കളുടെ പരിശ്രമമാണ് എടു
ത്തുപറയേണ്ടത്. രാത്രി വൈകിയും ഒന്നും, മൂന്നും വേദികളിലെ മത്സരം കാണാൻ വലിയ ജനക്കൂട്ടമായിരുന്നു. ഭരതനാട്യവും, കുച്ചുപ്പുടിയും, മോഹിനിയാട്ടവും വേദി ഒന്നി
ൽ(ഇശൽ)തകർത്താടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button