മുഖ്യമന്ത്രി യു.എ.ഇ. മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി
ദുബൈ l രണ്ട് ദിവസത്തെ സന്ദർശനത്തിനായി യു എ ഇ യിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ യു എ ഇ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി.
യു എ ഇ ക്യാബിനറ് കാര്യ വകുപ്പ് മന്ത്രി മുഹമ്മദ് അൽ ഗർഗാവി, സാമ്പത്തിക ടൂറിസം വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൗക്ക് അൽ മാരി, വിദേശ വ്യാപാര മന്ത്രി താനി ബിൻ അഹമ്മദ് അൽ സെയൂദി, അബുദാബി ഇൻവെസ്റ്റ്മെന്റ് ഓഫീസ് ഡയറക്ടർ ജനറൽ ബദർ അൽ ഒലാമ, വിദേശ വ്യാപാര വകുപ്പ് അണ്ടർ സെക്രട്ടറി ഫഹദ് അൽ ഗർഗാവി എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്.
സാംസ്കാരിക വകുപ്പ് മന്ത്രി സജിചെറിയാൻ, ചീഫ് സെക്രട്ടറി ജയതിലക്,
ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി, ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ, ബുർജീൽ ഹോൾഡിംഗ്‌സ് ചെയർമാൻ ഷംസീർ വയലിൽ, ലുലു എക്സ്ചേഞ്ച് സീ ഇ ഒ അദീബ് അഹമ്മദ്, ഷാരൂൺ ഷംസുദീൻ എന്നിവരും സംബന്ധിച്ചു.



