മഹത്തായ രാജ്യത്തോടുള്ള ആദരവ്
അബൂദബി I യു എ ഇക്കു വേണ്ടിയുള്ള പരസ്യമല്ല,മഹത്തായ രാജ്യത്തോടുള്ള ആദരവ് അർപിക്കലാണ് ജമാൽ അൽ ഇത്തിഹാദ് സംഗീത ആൽബമെന്ന് ലോകപ്രശസ്ത സംഗീതജ്ഞൻ എ ആർ റഹ്മാൻ . യുഎഇക്കുള്ള സംഗീതാദരമാണിത് . ഡോ. ഷംഷീർ വയലിലിൻ്റേതാണ് ആശയം . യു എ ഇയുടെ സഹവർത്തിത്വം മാനവികത ഉയർത്തിപ്പിടിക്കാനാണിത് . ഷംഷീർ ആശയമേകിയ ഗാനം ‘ജമാൽ അൽ ഇത്തിഹാദ്’ ആത്മാർഥതയോടെയാണ് ഒരുക്കിയത് – അദ്ദേഹം പറഞ്ഞു
. രാജ്യത്തിന്റെ മൂല്യങ്ങളെ ഉയർത്തിക്കാട്ടുന്ന ഗാനറഹ്മാനും മലയാളി ആരോഗ്യ സംരംഭകനായ ഡോ. ഷംഷീർ വയലിൽ സ്ഥാപകനും ചെയർമാനുമായ ബുർജീൽ ഹോൾഡിങ്സും. റഹ്മാൻ സംഗീത സംവിധാനം ചെയ്ത്, ബുർജീൽ രൂപം നൽകിയ ഗാനം ‘ജമാൽ അൽ ഇത്തിഹാദ്’ രാജ്യത്തെ ഏറ്റവും വലിയ കലാ, സാംസകാരിക, വിനോദ, വിജ്ഞാന മേളകളിലൊന്നായ ശൈഖ് സായിദ് ഫെസ്റ്റിവലിൽ അവതരിപ്പിച്ചു . വിവിധ സംസ്കാരങ്ങളെ സംഗീതത്തിലൂടെ സമന്വയിപ്പിക്കുന്നതിൽ പരിചയസമ്പന്നനായ, രണ്ട് തവണ അക്കാഡമി അവാർഡും, ഗ്രാമി അവാർഡും നേടിയ റഹ്മാൻ തന്റെ സംഘത്തോടൊപ്പമായിരുന്നു ഇത് .
ഐക്യം, സഹവർത്തിത്വം, പ്രത്യാശ, മനുഷ്യത്വം തുടങ്ങി രാജ്യത്തിന്റെ മൂല്യങ്ങളെ ഉയർത്തിക്കാട്ടുന്ന കലാസൃഷ്ടിയാണ് യുഎഇയിൽ ഒരുങ്ങിയ ‘ജമാൽ’ ഗാനം. ലോകമെമ്പാടുമുള്ള സംഗീത പ്രേമികൾക്ക് ആസ്വദിക്കാവുന്ന രീതിയിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന ഗാനത്തിന്റെ അവതരണവും അനുബന്ധ പരിപാടികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകരെ ഒരുമിപ്പിക്കുന്ന ഫെസ്റ്റിവലിന്റെ പ്രധാന പരിപാടികളിലൊന്നായി മാറി .
രാജ്യത്തിന്റെ പൈതൃകവുമായി ശക്തമായ ബന്ധമുള്ള ശൈഖ് സായിദ് ഫെസ്റ്റിവലിൽ ‘ജമാൽ’ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് ഡോ. ഷംഷീർ വയലിൽ പറഞ്ഞു. “യുഎഇയുടെ മൂല്യങ്ങളും ഐക്യബോധവുമാണ് ജമാൽ അൽ ഇത്തിഹാദിന്റെ ഉള്ളടക്കം. രാഷ്ട്രം ദേശീയ ദിനാഘോഷങ്ങൾക്കായി തയ്യാറെടുക്കുന്ന വേളയിൽ, പൊതുജനങ്ങളുമായി ഈ ഗാനം പങ്കിടുന്നതിനുള്ള ഏറ്റവും നല്ല വേദിയാണ് ശൈഖ് സായിദ് ഫെസ്റ്റിവൽ” ജമാലിന്റെ ഡിജിറ്റൽ റിലീസ് എ.ആർ. റഹ്മാന്റെ പ്ലാറ്റ്ഫോമുകളിലൂടെ നടക്കും.



