അബ്ദുല്ല പൊയിൽ , ഡോ. സി ജെ റോയ് എന്നിവർക്ക് പുരസ്കാരം
ദുബൈ I ദുബൈ കെ എം സി സി 54ാമത് യുഎഇ ദേശീയ ദിനാഘോഷം ദുബൈ മംസാറിലെ ശബാബ് അൽ അഹ്‌ലി ക്ലബ്ബ് ഓപൺ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുമെന്ന് പ്രസിഡണ്ട് ഡോ. അൻവർ അമീൻ, ജനറൽ സെക്രട്ടറി യഹ്യ തളങ്കര, ട്രഷറർ പി.കെ ഇസ്‌മായിൽ, റാഷിദ് അസ്‌ലം എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
യുഎഇ എക്കണോമി & ടൂറിസം വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മറി ഉദ്ഘാടനം ചെയ്യും.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, എം.എ യൂസുഫലി മുഖ്യാതിഥികളാവും. ‘യുഎഇ നാഷണൽ ഡെ എക്സലൻസ് അവാർഡിന് ‘ അൽ മദീന ഗ്രൂപ്പ് ചെയർമാൻ പൊയിൽ അബ്‌ല്ല, കോൺഫിഡണ്ട് ഗ്രൂപ്പ് ചെയർമാൻ ഡോ. സി ജെ റോയ് എന്നിവരെ തെരഞ്ഞെടുത്തതായി ഭാരവാഹികൾ അറിയിച്ചു. പ്രവാസലോകത്തും നാട്ടിലും ബിസിനസ് രംഗത്തുണ്ടാക്കിയ വളർച്ചയും സാമൂഹ്യസേവന, ജീവകാരുണ്യ മേഖലയിൽ മാതൃകാപരമായി നടത്തിവരുന്ന ഇടപെടലും മുൻനിർത്തിയാണ് അവാർഡ് സമ്മാനിക്കുന്നത്.
ഡിസംബർ 2 ന് ഉച്ച ഒരു മണി മുതൽ കുട്ടികൾക്കുള്ള വിവിധ മത്സരങ്ങൾ സ്റ്റേഡിയത്തിൽ നടക്കും.വൈകീട്ട് 4 മണിക്ക് സാംസ്‌കാരിക ഘോഷയാത്രയും പരേഡും സംഘടിപ്പിക്കും. അയ്യാല നൃത്തം, ദഫ്, കോൽക്കളി, മാർഗം കളി, ഒപ്പന തുടങ്ങി വൈവിധ്യമാർന്ന അറബ്, ഇന്ത്യൻ കലാപ്രകടനങ്ങൾ, ബാൻഡ് മേളം, ചെണ്ടമേളം എന്നിവ ഘോഷയാത്രയെ വർണ്ണാഭമാക്കും
0 136 1 minute read



